കലങ്ങിൻമീതേയി –
ആസനങ്ങൾതാങ്ങി
പലയാളിരിപ്പുണ്ടു
നിരന്തരം ചൊറിയാൻ
കഞ്ചാവ് ചുറ്റിയ
കൗമാര വേട്ടകൾ .
ഉദയത്തിനു മു –
ന്നേ ഉണർന്നു ‘
സ്വയം മരിക്കുന്നു.
ചിന്താബോധമില്ലാത്ത
കനൽ പക്ഷിയെ ചാ-
ട്ടുളി കണ്ണിനാലും
തുളച്ചുകാമവേ –
ദനസന്ധിപ്പുകൾ
സ്കൂൾവിട്ടുപോകുന്നു
രാഗപുഷ്പങ്ങളെ……
നേരല്ലാത്ത മൊഴി
യാൽകൂപ്പിടുന്നു
കാലത്തിൻ്റെ ചവി-
ട്ടു നാടകത്തിലും
കാണാം ചതിതൻപേ
കൂത്തുകൾകൈകൊട്ടി
വിജയകൊടിപാ-
റിപറക്കുംസദസ്സിൽ
മനുഷ്യരുടെ ലീ-
ലാവിലാസത്തിലും
മധുരിക്കുംഒട്ടേ –
റെകാമനകളും
കൈപ്പത്തികൾകാട്ടി
വിളിക്കുന്ന ഇരുളും
തിരശ്ശീല ഉയർ-
ത്തി ഉലതെളിച്ചു.
ഇരുമ്പുകൾകാച്ചി
രൂപം മാക്കി ജലം
മുക്കി പരുവമാ –
ക്കി തെരുവിൽ കാണും.
വിചിത്രലോകത്തിൻ്റെ
കാണാത്തപ്പുറങ്ങളിൽ
വിൽപ്പനയ്ക്കുവെക്കു –
ന്നപച്ചയിറച്ചി
അവതിന്ന്കൊഴു
ത്തനരകാലികൾ
വീണ്ടുംകയ്യി കൂപ്പി
ഓരേഗ്രഹത്തിലും !




👍