Tuesday, November 5, 2024
Homeകായികംഇന്ത്യ 2036 ഒളിമ്പിക്സ് നടത്താൻ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മറ്റിയോട് താല്പര്യം അറിയിച്ചു.

ഇന്ത്യ 2036 ഒളിമ്പിക്സ് നടത്താൻ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മറ്റിയോട് താല്പര്യം അറിയിച്ചു.

2036 ഒളിമ്പിക്സ് നടത്താൻ താല്പര്യം അറിയിച്ച് ഇന്ത്യ. അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) കത്ത് അയച്ചു. ഇതോടെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിലേക്ക് ഇന്ത്യ ഒരു സുപ്രധാന ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് ഇപ്പോൾ.

ഇതുവരെ പത്ത് രാജ്യങ്ങളാണ് 2036 ഒളിമ്പിക്സ് നടത്താൻ താല്പര്യം അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്. മെക്സിക്കോ, ഇൻഡോനേഷ്യ, തുർക്കി, പോളണ്ട് , ഈജിപ്റ്റ്, സൗത്ത് കൊറിയ അടക്കമുള്ള രാജ്യങ്ങളാണ് ഇതുവരെ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

അതേസമയം 2028 സമ്മർ ഒളിമ്പിക്സ് യുഎസിലെ ലോസ് ആഞ്ചലസിൽ നടക്കും.ഇത് മൂന്നാം തവണയാണ് ലോസ് ആഞ്ചലസ്‌ ഒളിമ്പിക്സിന് വേദിയാകുന്നത്. 1932 , 1984 വർഷങ്ങളിലെ ഒളിമ്പിസ്കസ് ഇവിടെയാണ് നടന്നത്. ഓസ്‌ട്രേലിയയിലെ ബ്രിസ്ബേനിലാണ് 2032 ലെ ഒളിമ്പിക്സ് നടക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments