Monday, February 16, 2026
Homeഅമേരിക്കയു.എസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും നാല് വോട്ട്

യു.എസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും നാല് വോട്ട്

യു.എസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും വോട്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന 4 പേർ വോട്ട് രേഖപ്പെടുത്തും. സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക്ക് ഹേഗ്, ഡോൺ പെറ്റിറ്റ് എന്നിവർ വോട്ട് ചെയ്യും.

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ന്യൂ ഹാംപ്ഷയറിലെ ആറ് വോട്ടർമാർ മാത്രമുള്ള ചെറുടൗണായ ഡിക്സ്വിൽ നോച്ചിലാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. ഇവിടെ ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിനും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനും മൂന്നുവീതം വോട്ട് ലഭിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.

കമല ഹാരിസും ഡോ​ണ​ൾ​ഡ് ട്രം​പും മ​ത്സ​ര​രം​ഗ​ത്ത് ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണെ​ങ്കി​ലും അ​വ​സാ​ന​ഘ​ട്ട സ​ർ​വേ ഫ​ല​ങ്ങ​ളി​ൽ ക​മ​ല മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​ക്കു​റി വ​നി​താ വോ​ട്ടു​ക​ളും ക​മ​ല​ക്ക് അ​നു​കൂ​ല​മാ​ണെ​ന്ന് സ​ർ​വേ​ക​ൾ പ​റ​യു​ന്നു. 2016ൽ ​ഹി​ല​രി ക്ലി​ന്റ​ണെ​തി​രെ മ​ത്സ​രി​ച്ച​പ്പോ​ൾ 53 ശ​ത​മാ​നം വ​നി​ത വോ​ട്ടു​ക​ൾ നേ​ടി​യ ​ട്രം​പി​ന് ഇ​ക്കു​റി 40 ശ​ത​മാ​നം വോ​ട്ടേ ല​ഭി​ക്കൂ​വെ​ന്നാണ് സൂചന.

രാ​ജ്യ​ത്തെ വി​വി​ധ സ​മ​യ സോ​ണു​ക​ളി​ൽ പ്രാ​ദേ​ശി​ക സ​മ​യം ഏ​ഴു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് വോ​ട്ടി​ങ്. ‘മു​ൻ​കൂ​ർ വോ​ട്ട്’ സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി എ​ട്ടു കോ​ടി​യി​ല​ധി​കം ആ​ളു​ക​ൾ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇന്ന് ഒ​മ്പത് കോ​ടി പേ​ർ പോ​ളി​ങ് ബൂ​ത്തി​ലെ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലേ​ക്കും 34 സെ​ന​റ്റ് സീ​റ്റി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം​ത​ന്നെ സാ​ധാ​ര​ണ​യാ​യി ഫ​ലം പു​റ​ത്തു​വ​രാ​റു​ണ്ടെ​ങ്കി​ലും, ഇ​ക്കു​റി ഏ​റെ വൈ​കു​മെ​ന്നാ​ണ് റിപ്പോർട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com