കാത്തു എന്ന പേര് പതിച്ച ഭാഗ്യചിഹ്നം കൃഷിമന്ത്രി പി പ്രസാദ് പ്രകാശനം ചെയ്തു. ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്,ചലച്ചിത്ര സംവിധായകനും നടനുമായ ആലപ്പി അഷറഫ് എന്നിവർ ചേർന്ന് പേര് പതിച്ച ഭാഗ്യചിഹ്നം മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.
പത്തനംതിട്ട ഇടശ്ശേരി മലയിൽ ഇ വി കൃഷ്ണൻകുട്ടി നായരാണ് ഇത്തവണത്തെ ഭാഗ്യചിഹ്നത്തിന് പേര് നിർദ്ദേശിച്ച വിജയി.
വിജയിക്ക് സ്വര്‍ണ നാണയം സമ്മാനമായി ലഭിക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച 347 എന്‍ട്രികളില്‍ നിന്നാണ് കാത്തു എന്ന പേര് തിരഞ്ഞെടുക്കപ്പെട്ടത്.
18 പേരാണ് കാത്തു എന്ന പേര് നിര്‍ദേശിച്ചത്. ഇവരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്.



