Saturday, November 23, 2024
Homeകേരളംഗുരുവായൂർ ദേവസ്വം ആനത്താവളത്തിൽ 24 മണിക്കൂർ ക്യാമറ നിരീക്ഷണത്തിന് പദ്ധതി തയ്യാറായി.

ഗുരുവായൂർ ദേവസ്വം ആനത്താവളത്തിൽ 24 മണിക്കൂർ ക്യാമറ നിരീക്ഷണത്തിന് പദ്ധതി തയ്യാറായി.

ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനത്താവളത്തിൽ സുരക്ഷ വർധിപ്പിക്കുന്നതിനായി ഡിജിറ്റലൈസേഷൻ പദ്ധതി തയ്യാറായി. 24 മണിക്കൂറും ആനകളെ നിരീക്ഷിക്കുന്നതിന് സി സി ടി വി ക്യാമറ സ്ഥാപിക്കുന്നതിനും അവശ്യ ഘട്ടത്തിൽ അപായ സന്ദേശം നൽകുന്നതിനുള്ള പൊതുജന അഡ്രസ് സംവിധാനവുമടങ്ങുന്ന സമഗ്ര പദ്ധതി രേഖ അനുമതിക്കായി സർക്കാരിന് സമർപ്പിച്ചു.

ആനത്താവളത്തിലെ വിവിധ സ്ഥലങ്ങൾ, നടപ്പാതകൾ, ആനത്തറികൾ എന്നിവിടങ്ങളിലെല്ലാം നിരീക്ഷണക്യാമറകൾ സ്ഥാപിക്കും. ഇതിന് മുന്നോടിയായി സി സി ടി വി ക്യാമറകൾ രാവും പകലും സ്ഥാപിച്ച് ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.

പദ്ധതിക്കായി 350 ക്യാമറകൾ വേണ്ടിവരും. ആനത്തറികളിൽ മുഴുവൻ സമയ നിരീക്ഷണമുണ്ടാകും. ക്യാമറകളിലെ ദൃശ്യങ്ങൾ മോണിട്ടറിങ്ങ് കേന്ദ്രത്തിലിരുന്ന് നിരീക്ഷിക്കാം.

ആനകളുടെയും ആനക്കാരുടെയും പൊതുജനങ്ങളുടെയും സംരക്ഷണം മുൻനിർത്തിയാണ് ദേവസ്വം പദ്ധതി മുന്നോട്ട് വെച്ചിരിക്കുന്നത്. ദേവസ്വം കമ്മീഷണറുടെ അനുമതി ലഭ്യമാകുന്ന മുറയ്ക്ക് പദ്ധതി നടപ്പാക്കാനാണ് ദേവസ്വം തീരുമാനം.

RELATED ARTICLES

Most Popular

Recent Comments