Sunday, June 15, 2025
Homeകേരളംകുട്ടി എങ്ങിനെ കൊച്ചുവേളി സ്‌റ്റേഷന്‍ വരെ നടന്നെത്തി, പോലീസ് പരിശോധിക്കുന്നു.

കുട്ടി എങ്ങിനെ കൊച്ചുവേളി സ്‌റ്റേഷന്‍ വരെ നടന്നെത്തി, പോലീസ് പരിശോധിക്കുന്നു.

തലസ്ഥാനത്തെ രണ്ട് വയസുകാരിയുടെ തിരോധാനത്തില്‍ കൂടുതല്‍ അന്വേഷണവുമായി പോലീസ് കൊച്ചുവേളി സ്‌റ്റേഷന്‍ വരെ നടന്നെത്തിയതിനെ കുറിച്ചും പോലീസ് പരിശോധിക്കുന്നു
കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്താനാണ് പോലീസ് തീരുമാനം.

അതേസമയം, കുട്ടി നടന്നെത്താനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് ആരെങ്കിലും ഉപേക്ഷിച്ചതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മറ്റു സാധ്യതകള്‍ പോലീസ് പരിശോധിക്കുന്നത്. കുട്ടിയില്‍ നിന്നും ചോദിച്ചറിയുന്ന കാര്യങ്ങളും കേസില്‍ നിര്‍ണായകമാകും.

അതേസമയം, എസ്എടി ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. 24 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷം കുഞ്ഞിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്യും. കുട്ടിയുടെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിന് അടക്കം ഊന്നല്‍ നല്‍കിയിട്ടുണ്ട്. ചികിത്സ തുടരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

കുഞ്ഞിനെ സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നത് അടക്കം വിശദമായ കൂടിയാലോനകള്‍ നടത്തുമെന്ന് അന്വേഷണസംഘവും വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ