പത്തനംതിട്ട പാർലമെൻറ്റ് എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ: തോമസ് ഐസക്കിന് കിഴക്കൻ മലയോര മേഖലയിൽ വൻ വരവേൽപ്പ്. എൽ ഡി എഫ് ഒരുക്കിയ റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയ സ്ഥാനാർത്ഥിയെ കാത്ത് മണിക്കൂറുകൾക്ക് മുമ്പ് എൽ ഡി എഫ് പ്രവർത്തകർ സ്ഥാനാർത്ഥിയുടെ കട്ടൗട്ടുo ചിത്രം പതിപ്പിച്ച ബോർഡുകളും പാർട്ടി പതാക ക ളു മാ യിട്ടായിരുന്നു കാത്തു നിൽപ്പ്. എല്ലാ കേന്ദ്രങ്ങളിലും വാദ്യമേളങ്ങളോടുകൂടിയ റാലിയും ഉണ്ടായി.
മതസൗഹാർദ്ദത്തിൻ്റെ ഈറ്റില്ലമായ എരുമേലിയിൽ സി പി ഐ എം ഓഫീസ് ജംഗ്ഷനിൽ നിന്നും റാലി അരംഭിച്ചു. കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡ്, സ്വകാര്യ ബസ് സ്റ്റാൻഡ് പടി വഴി പേട്ട കവലയിലെത്തിയതോടെ തുറന്ന കാറിൽ സ്ഥാനാർത്ഥി എത്തി.മുതിർന്ന സി പി ഐ എം നേതാവ് കെ ജെ തോമസ്, ജില്ലാ സെക്രട്ടറി എ വി റസൽ ,ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.റെജി സഖറിയ, കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ്, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് തങ്കമ്മ ജോർജുകുട്ടി എന്നിവർ ഷാൾ അണിയിച്ചു സ്വീകരിച്ചു. സി പി ഐ സംസ്ഥാന കമ്മിറ്റിയംഗം ശുഭേഷ് സുധാകരൻ, കേരളാ കോൺഗ്രസ് (എം) നേതാവ് അഡ്വ. സാജൻ കുന്നത്ത് അടക്കമുള്ളവർ സ്വീകരിക്കാനെത്തി.
മുണ്ടക്കയം ബസ് സ്റ്റാൻഡ് മൈതാനത്ത് ചേർന്ന സ്വീകരണ യോഗത്തിന് പി എസ് സുരേന്ദ്രൻ, സി വി അനിൽകുമാർ, പി കെ പ്രദീപ്, എം ജി രാജു, റജീനാ റഫീഖ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ്, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡണ്ട് രേഖാ ദാസ് എന്നിവർ നേതൃത്വം നൽകി.
കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ നടന്ന സ്വീകരണ യോഗത്തിൽ ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ്, ജില്ലാ പഞ്ചായത്ത് അംഗം ജസി സാജൻ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ, സി പി ഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ ഷമീം അഹമ്മദ്, അഡ്വ.ഗിരീഷ് എസ് നായർ, വി ജി ലാൽ, സി പി ഐ നേതാവ് അഡ്വ: എം എ ഷാജി, സി ജോ പ്ലാത്തോട്ടം,ഇബ്രാഹീം കുട്ടി, ജോബി കേളിയംപറമ്പിൽ, അബ്ദുൽ റസാഖ് എന്നിവർ പങ്കാളികളായി. കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ മങ്കാ ശേരി വ്യാപാര സമുച്ചയത്തിൽ ആരംഭിച്ച ഇലക്ഷൻ കമ്മിറ്റി ഓഫീസ് സ്ഥാനാർത്ഥി ഡോ: തോമസ് ഐസക്ക് ഉൽഘാടനം ചെയ്തു.