Friday, March 13, 2026
Homeകേരളംഎറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു: ഇന്നലെ മാത്രം 144 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു: ഇന്നലെ മാത്രം 144 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി –എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു. ഇന്നലെ മാത്രം 144 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറാം തീയതി മാത്രം 122 പേരെയാണ് ഡെങ്കിപ്പനി ബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പശ്ചിമ കൊച്ചിയിലാണ് പനി ബാധിതർ കൂടുതൽ ഉള്ളത്. മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി, പള്ളൂരുത്തി മേഖലയിലാണ് പനി ബാധിതർ കൂടുതലുള്ളത്.

സാധാരണ പകർച്ചപ്പനിക്ക് പുറമെയാണ്‌ ഡെങ്കിപ്പനി വ്യാപനം. കൊതുകുനശീകരണ നടപടികൾ ഫലപ്രദമാകുന്നില്ല. ഐസിയു സൗകര്യം കുറവായതിനാൽ രോഗം ഗുരുതരമാകുന്നവരെ എറണാകുളം ജനറൽ ആശുപത്രിയിലേക്കും എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്കും അയക്കുകയാണ്‌.

ഫോഗിങ് ഉൾപ്പെടെ നടക്കുന്നുണ്ടെന്നും കൊതുകിനെ തുരുത്താൻ ജനങ്ങൾ കൂടി സഹകരിക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടു. വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണം. നഗരസഭയുടെ കൊതുകുനിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com