Friday, March 13, 2026
Homeകേരളംബലാത്സംഗക്കേസിൽ നടൻ സിദ്ദിഖ് ഇന്നും അന്വേഷണ സംഘത്തിന് മുന്നിൽ ആവശ്യമായ രേഖകളുമായി ഹാജരാകണം

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖ് ഇന്നും അന്വേഷണ സംഘത്തിന് മുന്നിൽ ആവശ്യമായ രേഖകളുമായി ഹാജരാകണം

കൊച്ചി : ബലാത്സംഗക്കേസിൽ സുപ്രീം കോടതിയുടെ ഇടക്കാല ജാമ്യത്തിന് ശേഷം സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ കഴിഞ്ഞ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. എന്നാൽ പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതിനാൽ ചോദ്യം ചെയ്യാതെ വിട്ടയച്ചു.

ആവശ്യപ്പെട്ട രേഖകളുമായി ഇന്ന് ഹാജരാകണമെന്ന് നോട്ടീസ് നൽകിയാണ് വിട്ടയച്ചത്. അന്വേഷണ ഉദ്യോഗസഥർക്ക് മുന്നിൽ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് ഇ-മെയിൽ മുഖേന അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് നോട്ടീസ് നൽകിയത്. തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ കണ്‍ട്രോള്‍ റൂമില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. ഈ മാസം 22നാണ് സുപ്രീംകോടതി സിദ്ദിഖിന്‍റെ കേസ് വീണ്ടും പരിഗണിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com