അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 1000 പട്ടികജാതി കോളനികളുടെ വികസനമാണെന്ന് പൊതുമരാമത്ത് -വിനോദസഞ്ചാര മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കടലുണ്ടി ഗ്രാമപഞ്ചായത്തിലെ പടിക്കത്താഴം കോളനി വികസന പ്രവൃത്തി പൂര്‍ത്തീകരണത്തിന്‍റെയും കൈതവളപ്പ് കോളനി വികസന പ്രവൃത്തിയുടേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുറഞ്ഞത് 25 പട്ടികജാതി വിഭാഗക്കാരുള്ള കോളനികളുടെ സമഗ്ര വികസനത്തിനായി ഒരു കോടി രൂപവരെയാണ് അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിക്ക് കീഴില്‍ അനുവദിക്കുക. സംസ്ഥാനത്താകെ 1000 പട്ടികജാതി കോളനികളുടെ വികസനമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ മൂന്ന് അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പ്രവര്‍ത്തനമാണ് പൂര്‍ത്തീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.