Thursday, December 26, 2024
HomeKeralaവിജയക്കുതിപ്പ് തുടർന്ന് ഇസ്രോ! കാലാവസ്ഥാ നിരീക്ഷണത്തിൽ കയ്യൊപ്പ് പതിപ്പിക്കാൻ ഇൻസാറ്റ് -3ഡിഎസ്, വിക്ഷേപണം ഉടൻ.

വിജയക്കുതിപ്പ് തുടർന്ന് ഇസ്രോ! കാലാവസ്ഥാ നിരീക്ഷണത്തിൽ കയ്യൊപ്പ് പതിപ്പിക്കാൻ ഇൻസാറ്റ് -3ഡിഎസ്, വിക്ഷേപണം ഉടൻ.

കാലാവസ്ഥാ നിരീക്ഷണത്തിൽ കയ്യൊപ്പ് പതിപ്പിക്കാൻ പുതിയ ദൗത്യവുമായി ഇസ്രോ. ലിക്വിഡ് പ്രൊപ്പല്ലന്റ് ഉപയോഗിക്കുന്ന നൂതന റോക്കറ്റായ ഇൻസാറ്റ് -3ഡിഎസ് വിക്ഷേപിക്കാനാണ് ഇസ്രോയുടെ പദ്ധതി. ഫെബ്രുവരിയിൽ ഈ ഉപഗ്രഹം വിക്ഷേപിച്ചേക്കുമെന്നാണ് സൂചന. നിലവിൽ, ഉപഗ്രഹം വിക്ഷേപണ വാഹനവുമായി സംയോജിപ്പിക്കുന്ന ഘട്ടത്തിലാണ്. മുഴുവൻ ഘട്ടങ്ങളും ഉടൻ തന്നെ പൂർത്തിയാക്കുന്നതോടെ പുതുചരിത്രം കുറിക്കാൻ ഇൻസാറ്റ് -3ഡിഎസ് കുതിച്ചുയരും.

ജിഎസ്എൽവിയുടെ ചിറകിലേറിയാണ് ഇൻസാറ്റ് -3ഡിഎസിന്റെ വിക്ഷേപണം നടക്കുന്നത്. കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹങ്ങളുടെ പരമ്പരയിൽപ്പെട്ടതാണ് ഇൻസാറ്റ് -3ഡിഎസ്. അതിനാൽ, ഇവ കാലാവസ്ഥയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ശാസ്ത്ര ലോകത്തിന് കൈമാറും. ഇന്ത്യൻ കാലാവസ്ഥ സംഘടനയും, ഇസ്രോയും സംയുക്തമായി സഹകരിച്ചാണ് ദൗത്യത്തിന് തുടക്കമിട്ടിരിക്കുന്നത്. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജിഎസ്എൽവിയിൽ നിന്ന് വിക്ഷേപണം നടത്തുന്നത്. ഇൻസാറ്റ് -3ഡി, ഇൻസാറ്റ് -3ഡിആർ എന്നിവ ഇതിനോടകം ഭ്രമണപഥത്തിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments