Friday, November 22, 2024
HomeKeralaചന്ദ്രനിലേക്കുള്ള മനുഷ്യദൗത്യം നാസ നീട്ടി.

ചന്ദ്രനിലേക്കുള്ള മനുഷ്യദൗത്യം നാസ നീട്ടി.

വാഷിങ്‌ടൺ: മനുഷ്യനെ ചന്ദ്രനിലേക്ക്‌ അയക്കാനുള്ള ആർട്ടിമിസ്‌ ദൗത്യങ്ങൾ നാസ നീട്ടി. ഒരു വനിതയടക്കം നാലു ഗഗനചാരികളെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്‌ അയക്കാനുള്ള ആർട്ടിമിസ്‌ 2 ദൗത്യം ഈ വർഷം മധ്യത്തിനുശേഷം വിക്ഷേപിക്കാനായിരുന്നു നിശ്‌ചയിച്ചിരുന്നത്‌. സാങ്കേതിക കാരണങ്ങളാൽ ദൗത്യം അടുത്തവർഷം സെപ്‌തംബറിലേക്ക്‌ മാറ്റി. ചന്ദ്രനെ ചുറ്റി മടങ്ങുന്ന 10 ദിവസ യാത്രയാണിത്‌.

അടുത്ത വർഷം നിശ്‌ചയിച്ചിരുന്ന മൂന്നാം ആർട്ടിമിസ്‌ ദൗത്യം 2026 സെപ്‌തംബറിലേക്കും നീട്ടി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഒരു വനിതയെ ഇറക്കുന്ന ദൗത്യമാണിത്‌. നാല്‌ പേരാകും പേടകത്തിലുണ്ടാവുക. രണ്ട്‌ പേർ ചന്ദ്രനിൽ ഇറങ്ങും. സഞ്ചാരികളായ ജെറമി ഹാൻസെൻ, ക്രിസ്റ്റീന കോച്ച്, വിക്ടർ ഗ്ലോവർ, റീഡ് വൈസ്മാൻ എന്നിവരുടെ പരിശീലനം നാസയിൽ പുരോഗമിക്കുകയാണ്‌. ചന്ദ്രന്റെ ഭ്രമണപഥത്തിൽ സ്ഥിരം ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള ആർട്ടിമിസ്‌4 ദൗത്യം 2028 ൽ നടക്കും.

ഗേറ്റ്‌വേ ലൂണാർ സ്‌പേയ്‌സ്‌ സ്‌റ്റേഷൻ മിഷൻ എന്നാണ്‌ പേര്‌. ഭാവിയിൽ ചന്ദ്രനിലേക്ക്‌ പോകുന്ന ബഹിരാകാശ സഞ്ചാരികളുടെ ഇടത്താവളമായി ഇത്‌ മാറും. ഭാവി ചൊവ്വാ ദൗത്യങ്ങൾക്കും ഗേറ്റ്‌വേയെ ഉപയോഗപ്പെടുത്തുകയാണ്‌ ലക്ഷ്യം. 50 വർഷത്തിനുശേഷം നാസ മനുഷ്യനെ ചന്ദ്രനിലേക്ക്‌ അയക്കുന്നത്‌ ആദ്യമായാണ്‌.

കഴിഞ്ഞ ദിവസം വിക്ഷേപിച്ച പെരഗ്രിൻ ലൂണാർ ലാൻഡർ ദൗത്യം അപ്രതീക്ഷിതമായി ഉണ്ടായ ഇന്ധന ചോർച്ചമൂലം പരാജയത്തിലേക്ക്‌ നീങ്ങുകയാണ്‌. ചന്ദ്രന്റെ ഭ്രമണപഥത്തിൽ പോയി മടങ്ങിയ ആർട്ടിമിസ്‌ 1 ദൗത്യം വിജയകരമായിരുന്നു. എന്നാൽ ഈ പേടകത്തിന്റെ താപകവചത്തിലെ ചിലഭാഗങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക്‌ കടക്കവേ ചിതറിത്തെറിച്ചതും വരും ദൗത്യങ്ങൾ നീട്ടിവയ്‌ക്കാൻ കാരണമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments