Thursday, December 26, 2024
Homeസിനിമനടികർ മെയ് മൂന്നിന്.

നടികർ മെയ് മൂന്നിന്.

വിശാലമായ ക്യാൻവാസിൽ, വ്യത്യസ്ഥമായ അര ഡസനോളം ലൊക്കേഷനുകളിലൂടെ ഒരുക്കുന്ന നടികർ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
മെയ് മൂന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗോഡ് സ്പീഡ് ആൻ്റ് മൈത്രിമൂവി മേക്കേഴ്സിൻ്റെ ബാനറിൽ നവീൻ യേർനേനി, വൈ.രവിശങ്കർ, അലൻ ആൻ്റണി, അനൂപ് വേണു ഗോപാൽ എന്നിവരാണ് നിർമ്മിക്കുന്നത്.
ഇൻഡ്യൻ സിനിമയിലെ വൻകിട നിർമ്മാതാക്കളാണ് മൈത്രി മൂവി മേക്കേഴ്സ് .
പുഷ്പ പോലെ വമ്പൻ ചിത്രങ്ങൾ നിർമ്മിച്ചു പോരുന്ന
നിർമ്മാണ സ്ഥാപനമാണ് മൈത്രിമൂവി മേക്കേഴ്സ് .
ഈ നിർമ്മാണ സ്ഥാപനത്തിൻ്റെ മലയാളത്തി ലേക്കുള്ള കടന്നു വരവിന് സാക്ഷ്യമാകുന്ന ചിത്രം കൂടിയായിരിക്കും നടികർ.
ഡ്രൈവിംഗ് ലൈസൻസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വലുതാണ്.
നാൽപ്പതു കോടി രൂപയുടെ ബഡ്ജറ്റാണ് ഈ ചിത്രത്തിനു വേണ്ടി കണ്ടിരുന്നതെങ്കിലും അതിൽ നിന്നെല്ലാം വളരെ മുന്നോട്ടു പോകേണ്ട സാഹചര്യങ്ങളാണ് ഉണ്ടായതെന്ന് നിർമ്മാതാക്കളായ അലൻ ആൻ്റണിയും, അനൂപ് വേണുഗോപാലും വ്യക്തമാക്കി.

സിനിമയാണ് ഈ ചിത്രത്തിൻ്റെ പശ്ചാത്തലം ‘
ഒരു സൂപ്പർ താരത്തിൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നു പോകുന്നത്.
പശ്ചാത്തലം ഏതാണങ്കിലും ഒരു പൊസിഷനിൽ നിൽക്കുന്ന വ്യക്തിയുടെ ജീവിതത്തിലെ സംഘർഷങ്ങളാണ് പ്രധാനമായും പശ്ചാത്തലമാകുന്നത്.
ഏതു രംഗത്തുള്ളവരാണങ്കിലും അവരുടെ പൊസിഷനുകളിൽ പ്രതിസന്ധിയുണ്ടായാൽ അതിനെ എങ്ങനെ തരണം ചെയ്യാം എന്നാണ് ഏവരും ശ്രമിക്കുക ‘ ഇവിടെ പ്രതിസന്ധി ഉണ്ടായിരിക്കുന്നത് ഡേവിഡ് പടിക്കൽ എന്ന സൂപ്പർ താരത്തിനാണ് .
ആ പ്രതിസന്ധികള എങ്ങനെ തരണം ചെയ്യാം എന്നതാണ് ഈ ചിത്രത്തിലൂടെ കാട്ടിത്തരുന്നത്.
പ്രേക്ഷകർക്ക് ഏറെ കൗതുകമുള്ളതാണ് സിനിമയുടെ പശ്ചാത്തലം. ‘വർണ്ണപ്പൊലിമയും ‘ ഇമേജുമൊക്കെ ആരെയും ആകർഷിക്കുന്നതാണ്. അത്തരത്തിൽ പ്രേക്ഷകർക്ക് ആസ്വാദകരമായ നിരവധി മൂഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

ടൊവിനോ തോമസാണ് ഡേവിഡ് പടിക്കൽ എന്ന കേന്ദ്രകഥാപാത്രത്തെ ഭദ്രമാക്കുന്നത് ‘
ടൊവിനോ തോമസിൻ്റെ താരപ്പൊലിമയിൽ ഒരു പൊൻ തൂവൽ കൂടി തുന്നിച്ചേർക്കുന്നതായി
രിക്കും ഇതിലെ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രം.
ഡേവിഡ് പിക്കലിൻ്റെ താങ്ങും തണലുമായി എത്തുന്ന രണ്ടു കഥാപാത്രങ്ങളാണ്
ബാലയും ,ലെനിനും ‘
ഇവരെ സൗബിൻ ഷാഹിറും, ബാലു വർഗീസുമുരിപ്പിക്കുന്നു ‘
ഭാവനയാണ് നായി ‘കയായി എത്തുന്നത്.
ധ്യാൻ ശ്രീനിവാസൻ ,അനുപ് മേനോൻ ,സുരേഷ് കൃഷ്ണാ, വീണാനന്ദ കുമാർ, ഇന്ദ്രൻസ്, അൽത്താഫ് സലിം ,മധുപാൽ, സഞ്ജു ശിവറാം, ഗണപതി, മണിക്കുട്ടൻ, ഖാലിദ് റഹ്മാൻ, ‘ജയരാജ് കോഴിക്കോട്, അഭിരാം പൊതുവാൾ, മനോഹരി ജോയ്, മാലാ പാർവ്വതി അറിവ്, ബിപിൻ ചന്ദ്രൻ ,ദേവികാ ഗോപാൽ ബേബി ആരാധ്യാ, അഖിൽ കണ്ണപ്പൻ, ജസീർ മുഹമ്മദ്, രഞ്ജിത്ത്, ബ്രിഗ് ബോസ് ഫെയിം) ഖയസ് മുഹമ്മദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
രചന – സുനിൽ സോമശേഖരൻ.
സംഗീതം -യാക്സൻ ഗാരി പെരേരാ .- നെഹാനായർ. നെഹാസക്സേന –
ഛായാഗ്രഹണം – ആൽബി.
എഡിറ്റിംഗ് – രതീഷ് രാജ്.
കലാസംവിധാനം – പ്രശാന്ത് മാധവ് –
‘മേക്കപ്പ് – ആർ.ജി.വയനാടൻ.
കോസ്റ്റ്യും – ഡിസൈൻ – യക്താ ഭട്ട് .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – നിധിൻ മൈക്കിൾ
പ്രൊഡക്ഷൻ മാനേജർ – ശരത് പത്മാനാഭൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – നസീർ കാരന്തൂർ
പ്രൊഡക്ഷൻ കൺട്രോളർ- മനോജ് കാരന്തൂർ
വാഴൂർ ജോസ്.
ഫോട്ടോ – വിവി ചാർളി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments