Thursday, December 26, 2024
Homeസിനിമനടൻ സുദേവ് നായർ വിവാഹിതനായി.

നടൻ സുദേവ് നായർ വിവാഹിതനായി.

ഗുരുവായൂർ ;നടൻ സുദേവ് നായർ വിവാഹിതനായി. മോഡലായ അമർദീപ് കൗറാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി.

മുംബൈയിൽ ജനിച്ചുവളർന്ന സുദേവ് നിരവധി മലയാള ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. മൈ ലൈഫ് പാർട്ണർ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. അനാർക്കലി, എസ്ര, കായംകുളം കൊച്ചുണ്ണി, മാമാങ്കം, അതിരൻ, വൺ, ഭീഷ്മപർവ്വം, പത്തൊൻപതാം നൂറ്റാണ്ട്, തുറമുഖം തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്.

RELATED ARTICLES

Most Popular

Recent Comments