Saturday, January 11, 2025
Homeഅമേരിക്കഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് പെൻസിൽവാനിയ കേരള ചാപ്റ്ററിൻ്റെ സ്വാതന്ത്ര്യദിനാഘോഷം ; അഡ്വ. ഡോ.മാത്യു കുഴൽനാടൻ എം...

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് പെൻസിൽവാനിയ കേരള ചാപ്റ്ററിൻ്റെ സ്വാതന്ത്ര്യദിനാഘോഷം ; അഡ്വ. ഡോ.മാത്യു കുഴൽനാടൻ എം എൽ എ മുഖ്യാതിഥി.

ബിമൽ ജോൺ

ഫിലദൽഫിയയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രെസ് പെൻസിൽവാനിയ കേരള ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ആഗസ്ത് പതിനേഴാം തീയതി ശനിയാഴ്ച വൈകിട്ട് 4.30 ന് ഫിലദൽഫിയ സെന്റ് തോമസ് സീറോ മലബാർ പള്ളി ഓഡിറ്റോറിയത്തിൽ ( 608 Welsh Road , Philadelphia 19115) നടക്കുന്ന ചടങ്ങിൽ കേരള രാഷ്ട്രീയത്തിൽ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ നിരന്തര സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന ബഹു. .മൂവാറ്റുപുഴ എം എൽ എ അഡ്വ. ഡോ.മാത്യു കുഴൽനാടൻ മുഖ്യാതിഥിയായിരിക്കും. സാബു സ്കറിയ ( ചെയർമാൻ ) ,ഡോക്ടർ ഈപ്പൻ ഡാനിയേൽ ( പ്രസിഡന്റ്) സുമോദ് നെല്ലിക്കാല ( ജനറൽ സെക്രട്ടറി ) ഫിലിപ്പോസ് ചെറിയാൻ ( ട്രെഷറർ ) എന്നിവർ നേതൃത്വം നല്കുന്ന കമ്മിറ്റിയാണ് പരിപാടിക്ക് ചുക്കാൻ പിടിക്കുന്നത്. പെൻസിൽവാനിയയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്ത് ആശംസകൾ അർപ്പിക്കും . നിരവധി കലാപരിപാടികളും പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കപ്പെടും . തോമസുകുട്ടി വർഗീസ് , ഫെയ്ത്ത് എൽഡോ എന്നിവർ പരിപാടിയുടെ പ്രോഗ്രാം കോർഡിനേറ്റർമാരായിരിക്കും. ഡിന്നർ ഉൾപ്പെട്ടിട്ടുള്ള ചടങ്ങിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുത്തു ചടങ്ങു വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു കൂടുതൽ വിവരങ്ങൾക്ക് : സാബു സ്കറിയ 267- 980- 7923 ,ഡോക്ടർ ഈപ്പൻ ഡാനിയേൽ 215- 262 -0709 സുമോദ് നെല്ലിക്കാല 267- 322- 8527 ഫിലിപ്പോസ് ചെറിയാൻ 215- 605- 7310

ബിമൽ ജോൺ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments