Wednesday, July 3, 2024
Homeഅമേരിക്കഡ്രീം ടീം വിജയിക്കേണ്ടുന്നത് കാലഘട്ടത്തിന്റെ ആവിശ്യം: സജിമോൻ ആന്റണി

ഡ്രീം ടീം വിജയിക്കേണ്ടുന്നത് കാലഘട്ടത്തിന്റെ ആവിശ്യം: സജിമോൻ ആന്റണി

ന്യൂ യോർക്ക്: അമേരിക്കൻ കനേഡിയൻ മലയാളികളുടെ ഉന്നമനത്തിന് വേണ്ടി പലതും ചെയ്യാനുണ്ട് എന്ന വിശ്വാസത്തിലും കഴിഞ്ഞ കാലങ്ങളിൽ ഫൊക്കാനയിൽ ചെയ്തിട്ടുള്ള നല്ല കാര്യങ്ങളുടെ തുടർച്ച വേണമെന്ന ആവിശ്യത്താലും സഹപ്രവർത്തകരുടെ നിരന്തരമായ അഭ്യർത്ഥനയും മാനിച്ചാണ് ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഞാൻ തീരുമാനിച്ചത്.

വെറുതെ ഒരു പ്രസിഡന്റ് ആയി മത്സരിക്കാൻ വേണ്ടിയല്ല ഞാൻ മുന്നോട്ട് വരുന്നത് മറിച്ചു ഫൊക്കാനായുടെ പ്രവർത്തനം എങ്ങനെ ആയിരിക്കണം എന്ന ഒരു മിഷനോടും വിഷനോടും കൂടിയാണ് ഈ മത്സര രംഗത്തേക്ക് കടന്ന്‌ വന്നത് . അത്കൊണ്ട് തന്നെ ഈ ടീമിന് ഡ്രീം ടീം എന്ന പേര് നൽകുകയും രണ്ട് വർഷമായി ഈ ടീം അമേരിക്കൻ മലയാളികളുടെ സ്നേഹങ്ങൾ ഏറ്റു വാങ്ങിയാണ് ഈ വരുന്ന ജൂലൈ 19 ന് ഫൊക്കാന കൺവെൻഷനിൽ നടക്കുന്ന തെരഞ്ഞടുപ്പിൽ ഞങ്ങൾ മാറ്റുരക്കുന്നത് .

ഈ ഡ്രീം ടീമിലെ ഓരോ സ്ഥാനാർത്ഥിയെയും എടുത്തു നോക്കിയാൽ അവർ ഫൊക്കാനയിൽ പ്രവർത്തിച്ച പരിചയവും , അവരുടെ ട്രാക്ക് റെക്കോർഡും , സമൂഹത്തിൽ അവർ ആരെല്ലാം അണ് എന്നതും പരിശോധിച്ചാൽ, ഡ്രീം ടീമിലെ ഓരോ സ്ഥാനാർഥിയെ പറ്റിയും നമുക്ക് മനസിലാക്കാൻ പറ്റും , ഇലക്ഷന് വേണ്ടി മാത്രം തട്ടിക്കൂട്ടി കൊണ്ടുവന്ന ഒരു ടീം ഇലക്ഷന് ശേഷം മിക്കപ്പോഴും അവർ ഭിന്നമായി പ്രവർത്തിക്കുന്നത് കാണാം, അത് ഉണ്ടാകാതിരിക്കാൻ ഉള്ള മുൻകരുതലോടാണ് ഈ ടീമിന്റെ രൂപീകരണവും പ്രവർത്തനവും നടത്തിയിട്ടുള്ളത് . ലോക മലയാളികളിൽ ഉന്നതസ്ഥാനത്തു നിൽക്കുന്ന വടക്കേ അമേരിക്കൻ മലയാളികളുടെ സംഘടന എന്ന നിലയിൽ അതിന്റെ അന്തസത്ത് നാം കാത്ത്‌ സൂക്ഷിക്കേണ്ടതുണ്ട് .
.
ഡ്രീം ടീം രൂപീകരിച്ചപ്പോൾ തന്നെ 22 ഇന പരിപാടികൾ ഞങ്ങൾ പ്ലാൻ ചെയ്തിരുന്നു , അത് നേരത്തെ പബ്ലിഷ് ചെയ്തിട്ടുള്ളതാണ്. ഈ ഡ്രീം പ്ലാനുകൾ നടപ്പാക്കനുള്ളത് കൊണ്ടാണ് ഈ ടീമിനെ ഡ്രീം ടീം എന്ന പേര് തന്നെ നൽകിയിരിക്കുന്നത് . കാലാകാലങ്ങളിൽ സമൂഹത്തിൽ വരുന്ന മാറ്റങ്ങൾ അനുസരിച്ചു ഫൊക്കാനയുടെ പ്രവർത്തനവും വിപുലീകരിക്കുന്നതാണ് ഡ്രീം ടീമിന്റെ ഉദ്ദേശവും. .

ഇന്ന് പലരും ഒരു ഫൊക്കാന എന്ന് പറഞ്ഞു പലരെയും കളിപ്പിക്കാൻ ശ്രമിക്കുന്നത് കാണാം. ഫൊക്കാന എന്നും ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു , പല ഇലക്ഷനിലും പലരും തോൽക്കുബോൾ സംഘടനയ്ക്കെതിരെ കേസുകൾ നടത്തുകയും ,സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തുന്നത് പതിവാണ് , സാംസ്‌കാരിക സംഘടനകൾക്ക്‌ ചേർന്ന പരിപാടിയല്ല ഇത് . അവർ തെറ്റുകൾ തിരുത്തി സംഘടനയിലേക്ക് കടന്നു വരുന്നത് സ്വാഗതം ചെയ്യുന്നു പക്ഷേ അന്നും ഇന്നും ഫൊക്കാന ഒന്നുമാത്രമേയുള്ളൂ. അത് അമേരിക്കൻ കാനേഡിയൻ മലയാളികളുടെ സംഘടനയാണ് . അതിനെ നശിപ്പിക്കാൻ ആര് ശ്രമിച്ചാലും കാലം അവർക്ക് മാപ്പു കൊടുക്കില്ല.

2008 ന് ശേഷം ഫൊക്കാനയുടെ പ്രവർത്തനം കുറച്ചു താഴേക്ക് പോയി എന്നത് സത്യമാണ് കാരണം സമാന്തരമായ ഒരു സംഘടന വരുകയും അവരുടെ പ്രവർത്തനം വ്യാപിച്ചപ്പോൾ നമുക്ക് വിചാരിച്ചതു പോലെയുള്ള ഒരു മികവ് കിട്ടിയില്ല എന്നത് സത്യമാണ് , പക്ഷേ അതിന് ശേഷം വന്ന ഓരോ കമ്മിറ്റികളും അവരുടെ പ്രവർത്തനം വ്യാപിപ്പിക്കുകയും 2020 ൽ ജോർജി വർഗീസ് പ്രസിഡന്റും ഞാൻ സെക്രട്ടറിയായും എത്തിയപ്പോൾ വെറും 28 ൽ അധികം അംഗ സംഘടനകൾ ഉണ്ടായിരുന്ന നമ്മുടെ സംഘടനെയെ 80 തിൽ അധികം അംഗ സംഘടനകൾ ആക്കി മാറ്റുവാൻ കഴിഞ്ഞു . പേപ്പർ സംഘനകളെ മാത്രം താലോലിച്ചു അതാണ് സംഘടനാ പ്രവർത്തനം എന്ന് വിശ്വസിക്കുന്നവർ വളരെ അധികം ഉള്ളപ്പോഴാണ് പ്രവർത്തിക്കുന്ന സംഘടനകളെ മാത്രം ഉൾപ്പെടുത്തി ഇത്രയും മെംബർ ഷിപ്പ് കൂട്ടുവാൻ സാധിച്ചത് ഞങ്ങളുടെ പ്രവർത്തന മികവാണ് എന്ന് എടുത്ത് പറയാം.

ഏതൊരു ചുമതല ഏറ്റെടുത്താലും നൂറു ശതമാനം ഉത്തരവാദിത്വത്തോടെ നിർവഹിക്കുവാനും ചുറുചുറുക്കോടെ പ്രവർത്തിക്കുവാനും ഞാൻ ശ്രമിക്കാറുണ്ട് . ആ ഉത്തരവാദിത്വങ്ങൾ നൂറു ശതമാനവും നിർവഹിച്ചെങ്കിൽ മാത്രമേ വേറെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയുള്ളു എന്നാണ് എന്റെ ശൈലി . സെക്രട്ടറി ആയിരുന്നപ്പോൾ പലരും പ്രസിഡന്റ് ആയി മത്സരിക്കാൻ ആവിശ്യപെട്ടപ്പോളും ആ ആവിശ്യം നിരസിച്ചു 2022 ലെ കൺവെൻഷൻ വിജയമാക്കാൻ വേണ്ടി മാത്രം പ്രവർത്തിച്ചു, ആ കൺവെൻഷനെ ഫൊക്കാനയുടെ ചരിത്ര കൺവെൻഷൻ ആക്കി മാറ്റാൻ ജോർജി -സജിമോൻ ടീമിന് കഴിഞ്ഞു എന്നത് ഒരു ചരിത്രം മാത്രമാണ്. അന്ന് ഞാൻ മറ്റൊരു സ്ഥാനത്തേക്ക് മത്സരിക്കാൻ പോയിരുന്നെങ്കിൽ ആ കൺവെൻഷൻ ഇത്ര വിജയം ആവില്ലായിരുന്നു .

ഫൊക്കാനയിലെ വിവിധ സ്ഥാനങ്ങള്‍ വഹിച്ചതിലെ അനുഭവജ്ഞാനം, സംഘടനയെ നയിക്കാനുള്ള നേതൃപാടവം,ഫൊക്കാനയിൽ തന്നെ ഏൽപിച്ച സ്ഥാനങ്ങൾ ഉത്തരവാദിത്വത്തോട് നിറവേറ്റിയ ട്രാക്ക് റെക്കോർഡു എന്നിവ ഉള്‍ക്കൊണ്ടുകൊണ്ട് ആണ് ഞാൻ പ്രസിഡന്റ് ആയി മത്സരിക്കുന്നത്. പുതുമകൾ കൊണ്ടുവരാനും അത് നടപ്പാക്കാനും ഞാൻ എന്നും ശ്രമിക്കറുണ്ട് .

ജനറൽ സെക്രട്ടറിയെന്ന നിലയിലും ട്രഷർ എന്ന നിലയിലും ഞാൻ നടത്തിയ ഓരോ പ്രവർത്തനങ്ങളും അമേരിക്കൻ കനേഡിയൻ സമൂഹം എറ്റുഎടുത്തിരുന്നു .നിരവധി പദ്ധതികളാണ് ഈ സമയങ്ങളിൽ ആവിഷ്‌ക്കരിച്ചു നടപ്പിൽ വരുത്തിയത്. അതിൽ പ്രധാനപ്പെട്ടത് കോവിഡ് ടാസ്ക്ക് ഫോഴ്‌സ്,ഫൊക്കാന ഹെൽത്ത് കാർഡ് പദ്ധതി,50 തോട്ടം തൊഴിലാളികൾക്ക് ഭവനം നിർമ്മിച്ചു നൽകിയ ഭവനം പദ്ധതി, പ്രസിഡൻഷ്യൽ വോളണ്ടീയർ സർവീസസ് അവാർഡ് സർട്ടിഫയിങ്ങ് (പി.വി. എസ്. എ .എസ് ) TSA സർട്ടിഫിക്കേഷൻ തുണ്ടങ്ങിയവ ചിലത് മാത്രമാണ് .

ഫൊക്കാനയ്ക്ക് പ്രൊഫെഷണലിസത്തിന്റെ രൂപവും ഭാവവും നൽകി സംഘടനാ പ്രവർത്തനം നടത്തി വലിയൊരു മാറ്റത്തിന്റെ ശംഖൊലി നാദമായിരുന്നു ഈ കാലത്തു കണ്ടത്. വളരെ അസൂയാവഹമായ വളർച്ചയും പ്രശസ്തിയുമാണ് ഫൊക്കാനയിൽ പ്രകടനമായത്. ഒരു ഘട്ടത്തിൽ സമാന്തര സംഘടനകളിലെ നേതാക്കന്മാരെപ്പോലും അമ്പരപ്പിച്ച ഒരു പ്രവർത്തനമാണ് ഫൊക്കാനയുടെ 20 -22 കാലഘട്ടത്തിൽ നടന്നത് .ഇന്ന് അമേരിക്കൻ മലയാളീ സമൂഹത്തിൽ ഉള്ള എല്ലാ സംഘടനകളുമായും സഹകരിച്ചാണ് ഞാൻ പ്രവർത്തിക്കുന്നത് , ഡ്രീം ടീം അധികാരത്തിൽ വരുകയാണെങ്കിൽ അംഗ സംഘടനകളോടൊപ്പം സമാന്തര സഘടനകളോട് യോജിക്കാവുന്ന മേഘലകളിൽ സഹകരിച്ചു പ്രവർത്തിക്കും.

സാമൂഹിക പ്രവർത്തനത്തിനും സംഘടനാ കാര്യങ്ങൾക്കും മുന്നിട്ടിറങ്ങുന്നവർ തികഞ്ഞ പ്രതിബദ്ധതയോടെ പ്രവർത്തിച്ചില്ലെങ്കിൽ അവരുടെ പ്രവർത്തനം സമൂഹത്തിൽ ഒരു ചലനവും സൃഷ്ടിക്കുകയില്ല. വെറും സ്ഥാനമാനങ്ങൾക്കോ ആലങ്കാരിക പദവികൾക്കോ പബ്ലിസിറ്റിക്കോ വേണ്ടി മാത്രം നേതൃനിരയിലേക്ക് വരുന്നവർ യോഗ്യരായ മറ്റു പലരുടെയും അവസരങ്ങളാണ് നഷ്ടപ്പെടുത്തുന്നത്. കിട്ടുന്ന അവസരങ്ങൾ ഉപയോഗിക്കാതെ അതിലും വലുത് വേണം എന്ന് ചിന്തിച്ചു മറ്റുസ്ഥാനങ്ങൾക്ക് പിന്നാലെ പായുന്നത് കൊച്ചുകുട്ടികൾ കളിപ്പാട്ടങ്ങൾക്ക് വേണ്ടി വഴക്ക് കൂട്ടുന്നത് പോലെയാണ് തോന്നുന്നത് .

എടുക്കുന്ന സ്ഥാനങ്ങൾക്കു മാന്യത കല്പിക്കണമെന്നും ഉത്തരവാദിത്വത്തോടെയും പ്രതിബദ്ധതയുടെയും മാത്രമേ ഒരു ചുമതലയിൽ ഇരിക്കാവൂ എന്നും നിർബന്ധമുള്ള വ്യക്തിയാണ് ഞാൻ. ഞാൻ ഒരു മാനേജ്മന്റ് വിദഗ്ദ്ധനും ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റും, മാം ആൻഡ് ഡാഡ് കെയർ ഹോം കെയർ , ന്യൂജേഴ്‌സിയിലെ ബില്‍ഡറും റിയല്‍ട്ടര്‍ കൂടിയായത് കൊണ്ടായിരിക്കാം ന്യൂസ് 18 നിൽ സ്ഥിരമായി ചാനൽ ചർച്ചയിൽ പങ്കെടുക്കാൻ അവസരം ലഭിക്കാറുണ്ട് .

ഈ വരുന്ന ജൂലൈ 19 ന് ഫൊക്കാന കോൺവെൻഷനിൽ നടക്കുന്ന തെരഞ്ഞടുപ്പിൽ ഞങ്ങൾ മത്സരിക്കുന്നത് ഡ്രീം ടീം എന്ന ലേബലിൽ ആണ് , 47 സ്ഥാനാർഥികൾ ഈ ടീമിന്റെ ഭാഗമായി മത്സരിക്കുന്നു . ഈ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ആയി ഞാനും, സെക്രട്ടറി ആയി ശ്രീകുമാർ ഉണ്ണിത്താനും ട്രഷർ ആയി ജോയി ചാക്കപ്പനും എന്റെ ടീമും മത്സരിക്കുബോൾ നിങ്ങളുടെ വോട്ടുകൾ ഞങ്ങളുടെ ടീമിലെ ഓരോരുത്തർക്കും നൽകി വിജയിപ്പിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു . ഞങ്ങളുടെ പ്രവർത്തനം മാതൃകാപരമായ ഒരു പ്രവർത്തനം ആയിരിക്കും എന്ന് ഞാൻ ഉറപ്പു തരുന്നു. .

സജിമോൻ ആന്റണി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments