ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പലരുടേയും ധാരണ. എന്നാല്‍ ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കില്ലെന്നു മാത്രമല്ല, പോഷകങ്ങള്‍ നഷ്ടപ്പെടുത്തി ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
നമ്മുടെ മസ്തിഷ്‌കം പ്രധാനമായും പ്രവര്‍ത്തിക്കുന്നത് ഗ്ലൂക്കോസിലാണ്. ഭക്ഷണം ഒഴിവാക്കുമ്പോള്‍, അത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാന്‍ കാരണമാകുന്നു. ഇതുകാരണം നിങ്ങള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. മാനസികാവസ്ഥയെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ബാധിക്കുന്നു. സമയത്തിന് ഭക്ഷണം കഴിക്കാതിരുന്നാല്‍ നിങ്ങളുടെ മാനസികാവസ്ഥ മോശമാകും. ഈ സമയം നിങ്ങള്‍ക്ക് വിറയലും ഉത്കണ്ഠയും അനുഭവപ്പെട്ടേക്കാം.
ഒരുനേരം ഭക്ഷണം ഒഴിവാക്കുമ്പോള്‍ അടുത്ത ഭക്ഷണ സമയത്ത് നിങ്ങള്‍ അമിതമായി ആഹാരം കഴിക്കുന്നു. അതുകൊണ്ട് ഭക്ഷണം ഒഴിവാക്കുന്നത് ഒരു തരത്തിലും നിങ്ങളെ സഹായിക്കില്ല. ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍ അത് ശരീരത്തിന്റെ മെറ്റബോളിസം മന്ദഗതിയിലാകുന്നു. മന്ദഗതിയിലുള്ള മെറ്റബോളിസം ശരീരഭാരം കുറയ്ക്കില്ല, മറിച്ച് ശരീരഭാരം വര്‍ദ്ധിപ്പിക്കും. ഭക്ഷണം എന്നത് ശരീരത്തിന് ലഭിക്കുന്ന ഊര്‍ജ്ജമാണ്. ഇത് പിന്നീട് തലകറക്കത്തിനും കാരണമാകും.
ഭക്ഷണം ഒഴിവാക്കുകയാണെങ്കില്‍, നമ്മുടെ ശരീരം കോര്‍ട്ടിസോളിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും നിങ്ങളെ സമ്മര്‍ദ്ദത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കണമെങ്കില്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. ശരിയായ ഭക്ഷണക്രമവും വ്യായാമവും ശീലിച്ചാല്‍ മാത്രമേ ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കൂ. ദിവസവും 4-5 തവണ ഭക്ഷണം കഴിക്കുക. കാരണം ഇത് നിങ്ങളുടെ വയറു നിറയ്ക്കാന്‍ മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഭക്ഷണങ്ങള്‍ തമ്മിലുള്ള ഇടവേള 4 മണിക്കൂറില്‍ കൂടുന്നില്ലെന്ന് ഉറപ്പാക്കുക.