Friday, March 13, 2026
Homeഅമേരിക്കറോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന "ലേഖയും മാഷും" (ഭാഗം - 76)

റോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന “ലേഖയും മാഷും” (ഭാഗം – 76)

റോബിൻ പള്ളുരുത്തി

“എന്താടോ ലേഖേ, രണ്ട് ദിവസമായല്ലോ തന്നെ കണ്ടിട്ട്, എന്തുപറ്റി ?”

“ഓ ഒന്നും പറയണ്ട മാഷേ, വീട്ടിൽ പുറം ജോലിക്ക് വരുന്ന ചേച്ചിക്ക് കഴിഞ്ഞ ദിവസം ഷോക്കടിച്ചു.”

“അയ്യോ എന്നിട്ട് ?”

” ആങ്ങ്ഹാ, ഭാഗ്യത്തിന് ആപത്തൊന്നും ഉണ്ടായില്ല. പക്ഷെ, അവർ രണ്ട് ദിവസം ലീവിലായിരുന്നു. ”

” ദൈവഭാഗ്യം, ആളപായമൊന്നും സംഭവിച്ചില്ലല്ലോ ? പിന്നെ അവർ രണ്ട് ദിവസം ലീവെടുത്തതിൽ തെറ്റുപറയാനുമാവില്ല ? പാവം ഭയന്നുപോയിട്ടുണ്ടാവും. ”

” അതും ശരിയാ, പക്ഷെ, അവർ വരാതിരുന്നതുകൊണ്ട് പുറം പണിയെല്ലാം ഞാനൊറ്റയ്ക്ക് ചെയ്യേണ്ടി വന്നെന്ന് മാത്രം. ”

” ഹ ഹ ഹ അതുപറ. അപ്പോ അതാണല്ലേ രണ്ടു ദിവസമായി തന്നെ ഈ വഴിക്കൊന്നും കാണാതിരുന്നത്. ഇപ്പോ കാര്യം പിടികിട്ടി. ”

” ഹോ ….., മാഷിൻ്റെ സന്തോഷം കണ്ടാൽത്തോന്നും എന്നെക്കൊണ്ട് പണിയെടുപ്പിക്കാൻ ആരോ മനപ്പൂർവ്വം ആ ചേച്ചിയെ കറണ്ടടിപ്പിച്ചതാണെന്ന്. ”

” ഹ ഹ ഹ അയ്യോ ഞാനങ്ങനെയൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ലേ….”

“ഓ, എനിക്ക് മനസിലായി മാഷേ, പിന്നെ ഈ വൈദ്യുതി എന്ന സാധനത്തിന് ആളും തരവുമൊന്നും നോട്ടമില്ല ട്ടോ ആർക്കും എപ്പോവേണമെങ്കിലും പണികിട്ടാം. ”

” അത് ലേഖ പറഞ്ഞത് ശരിയാ. വൈദ്യുതിയെ കാണാൻ കഴിയില്ലെങ്കിലും അതിൻ്റെ ശക്തി പ്രവചനാതീതമാണ് അതുകൊണ്ടുതന്നെ സൂക്ഷിക്കേണ്ടതും മുൻകരുതൽ എടുക്കേണ്ടതും നമ്മൾ തന്നെയാണ്. ”

“എത്രയൊക്കെ ശ്രദ്ധിച്ചാലും ചിലകാര്യങ്ങൾ നമ്മൾ വിട്ടുപോകും മാഷേ, ഇപ്പോത്തന്നെ എൻ്റെ വീട്ടിലും സംഭവിച്ചതും അതാണ്. അല്ലെങ്കിൽ എർത്ത് കമ്പി പൊട്ടിക്കിടന്നതിൽ നിന്ന് ആ പാവം ചേച്ചിക്ക് ഷോക്കടിക്കുകയില്ലായിരുന്നല്ലോ.”

“ലേഖേ , ചെറിയൊരു അശ്രദ്ധമതി ഒരു ജിവൻ നഷ്ടമാകാൻ. ഒരിക്കൻ അപകടം സംഭവിച്ചില്ലെന്ന് കരുതി ഇത്തരം കാര്യങ്ങളെ നമ്മൾ നിസാരമായിക്കണ്ടാൽ നാളെയിൽ അതിന് വലിയ വില നൽകേണ്ടിവരും അതുകൊണ്ട്’. സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയും ചെയ്യരുത് പ്രത്യേകിച്ച് വൈദ്യുതിയുടെ കാര്യത്തിൽ. “സുക്ഷീച്ചാൽ ദുഃഖിക്കണ്ട” അതിലാണ് കാര്യം.”

റോബിൻ പള്ളുരുത്തി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com