ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപിയുടെ പ്രഭാരിയായി പ്രകാശ് ജാവദേക്കര്‍ തുടരും. അപരാജിത സാരംഗി കേരളത്തിന്റെ സഹപ്രഭാരി സ്ഥാനത്തും തുടരുമെന്നാണ് വിവരം. ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദയാണ് പദവികളിലേക്ക് നേതാക്കളെ നിയമിച്ചത്.
ബിജെപി ദേശീയ സെക്രട്ടറിയായ അനില്‍ ആന്റണിയെ മേഘാലയയുടെയും നാഗാലാന്റിന്റേയും ചുമതലയുള്ള പ്രഭാരിയായി നിയമിച്ചു. മുൻ കേന്ദ്ര സഹമന്ത്രി വി. മുരളീധരന് വീണ്ടും ദേശീയ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ഇടവേളക്ക് ശേഷമാണ് വി. മുരളീധരന് ദേശീയ ചുമതല ലഭിക്കുന്നത്. ഏഴ് നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളുടെ സഹ ചുമതലയാണ് വി. മുരളീധരന് ലഭിച്ചിരിക്കുന്നത്.