ന്യൂ സിലന്‍ഡിനെതിരായ ടി20 പരമ്ബരയിലെ മൂന്നാം മത്സരത്തില്‍ വമ്ബന്‍ വിജയം കുറിച്ച് ഇന്ത്യ. അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ 168 റണ്‍സിനായിരുന്നു ഹാര്‍ദിക്ക് പാണ്ഡ്യയുടെയും കൂട്ടരുടെയും വിജയം.വിജയത്തോടെ പരമ്ബര 2-1 ന് ഇന്ത്യ സ്വന്തമാക്കി.
മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 235 റണ്‍സിന്‍്റെ വമ്ബന്‍ വിജയലക്ഷ്യം പിന്‍തുടര്‍ന്ന ന്യൂസിലന്‍ഡിന് 12.1 ഓവറില്‍ 66 റണ്‍സ് എടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റും നഷ്ടമായി. ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ഹാര്‍ദിക്ക് പാണ്ഡ്യ നാലോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റും അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക്, ശിവം മാവി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 234 റണ്‍സ് നേടിയിരുന്നു. അന്താരാഷ്ട്ര ടി20 യിലെ തന്‍്റെ ആദ്യ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലായിരുന്നു ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. 63 പന്തില്‍ 12 ഫോറും 7 സിക്സും ഉള്‍പ്പടെ 126 റണ്‍സ് ഗില്‍ നേടി. ഗില്ലിനൊപ്പം 22 പന്തില്‍ 4 ഫോറും 3 സിക്സും ഉള്‍പ്പടെ 44 റണ്‍സ് നേടിയ രാഹുല്‍ ത്രിപാതിയും ഇന്ത്യയ്ക്കായി മികവ് പുലര്‍ത്തി.
മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്ബര 2-1 ന് ഇന്ത്യ സ്വന്തമാക്കി. നേരത്തെ ഏകദിന പരമ്ബര ഇന്ത്യ 3-0 ന് തൂത്തുവാരിയിരുന്നു.