Sunday, December 22, 2024
Homeഇന്ത്യഇറാന്‍ വിദേശകാര്യ മന്ത്രിയെ വിളിച്ച് എസ്. ജയശങ്കര്‍; കപ്പലിലെ ഇന്ത്യക്കാരുടെ മോചനം ചര്‍ച്ചചെയ്തു.

ഇറാന്‍ വിദേശകാര്യ മന്ത്രിയെ വിളിച്ച് എസ്. ജയശങ്കര്‍; കപ്പലിലെ ഇന്ത്യക്കാരുടെ മോചനം ചര്‍ച്ചചെയ്തു.

ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലിൽ 17 ഇന്ത്യക്കാരുള്ള പശ്ചാതലത്തിൽ ഇറാൻ വിദേശകാര്യമന്ത്രിയെ വിളിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. എം.എസ്.സി. ഏരീസ് എന്ന കപ്പലിലെ ഇന്ത്യക്കാരെ സംബന്ധിച്ച് ഇറാൻ വിദേശകാര്യമന്ത്രി എച്ച്. അമിറബ്ദൊള്ളാഹിയാനുമായി ചർച്ച ചെയ്തതായി ജയശങ്കർ ട്വീറ്റ് ചെയ്തു.

മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന അക്രമങ്ങൾക്കിടയിലാണ് ഇറാൻ വിദേശകാര്യ മന്ത്രി അമിറബ്ദൊള്ളാഹിയാനുമായി ജയ്ശങ്കർ സംസാരിച്ചത്. ഞായറാഴ്ച വൈകീട്ട് അമിറബ്ദൊള്ളാഹിയാനുമായി സംസാരിച്ചെന്നും കപ്പലിലെ 17 പേരെ മോചനം സംബന്ധിച്ചും മേഖലയിലെ നിലവിലെ സ്ഥിതിഗതികളെ സംബന്ധിച്ചും ചർച്ച ചെയ്തതായി ജയ്ശങ്കർ വ്യക്തമാക്കി.

ഇറാൻ പിടിച്ചെടുത്ത ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലിൽ കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് കേരളശ്ശേരി വടശ്ശേരി സ്വദേശി സുമേഷ് (32), വയനാട് കാട്ടിക്കുളം പാൽവെളിച്ചം പൊറ്റെങ്ങോട്ട് പി.വി. ധനേഷ് എന്നീ മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാരാണുള്ളത്. കപ്പലിൽ ആകെ 25 ജീവനക്കാരുണ്ട്.

ദുബായിൽനിന്ന് മുംബൈയിലെ നവഷേവ തുറമുഖത്തേക്ക് വരുകയായിരുന്ന എം.എസ്.സി. ഏരീസ് എന്ന കപ്പലാണ് ഹോർമുസ് കടലിടുക്കിൽവെച്ച് ഇറാന്റെ ഔദ്യോഗികസേനാ വിഭാഗമായ റെവല്യൂഷണറി ഗാർഡ് കോർ (ഐ.ആർ.ജി.സി.) ശനിയാഴ്ച പിടിച്ചെടുത്ത് തീരത്തേക്കടുപ്പിച്ചത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഡിയാക് മാരിടൈമിന്റേതാണ് പോർച്ചുഗീസ് പതാക നാട്ടിയ എം.എസ്.സി. ഏരീസ് എന്ന കണ്ടെയ്നർ കപ്പൽ.

കപ്പലിലെ സെക്കൻഡ് എഞ്ചിനീയറാണ് ശ്യാംനാഥ്. തേർഡ് ഓഫീസറായ പാലക്കാട് സുമേഷ് നാലുമാസം മുമ്പാണ് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എം.എസ്.സി.) യുടെ കപ്പലിൽ ജോലിക്ക് കയറിയത്. കപ്പലിലെ സെക്കൻഡ് ഓഫീസറായ പി.വി. ധനേഷ് രണ്ടുമാസം പ്രായമായ മകളെ ആദ്യമായി കാണാൻ എത്താനിരിക്കെയാണ് ഇറാൻ സേനയുടെ പിടിയിലായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments