Tuesday, April 30, 2024
Homeഇന്ത്യകേജ്‍രിവാളിന്റെ ജു‍ഡീഷ്യൽ കസ്റ്റഡി നീട്ടി ഡൽഹി കോടതി; വാദംകേള്‍ക്കുന്നത്‌ 29-ലേക്ക് മാറ്റി സുപ്രീംകോടതി.

കേജ്‍രിവാളിന്റെ ജു‍ഡീഷ്യൽ കസ്റ്റഡി നീട്ടി ഡൽഹി കോടതി; വാദംകേള്‍ക്കുന്നത്‌ 29-ലേക്ക് മാറ്റി സുപ്രീംകോടതി.

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ ഹര്‍ജി വാദംകേള്‍ക്കുന്നത്‌ ഏപ്രില്‍ 29-ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്തതിനെ ചോദ്യംചെയ്ത് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയാണ് വാദം കേള്‍ക്കാനായി 29-ലേക്ക് മാറ്റിയത്.

അതേസമയം, കെജ്‌രിവാളിന്റെ ഹര്‍ജിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ വ്യക്തത നല്‍കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട്‌ കോടതി ഇ.ഡിക്ക് നോട്ടീസ് നല്‍കി.കേസിനെപ്പറ്റി കോടതിക്ക് ബോധ്യമുണ്ടെന്നും ഏപ്രില്‍ 24-നകം നോട്ടീസിന് കോടതിയില്‍ മറുപടി നല്‍കണമെന്നും സുപ്രീംകോടതി ഇ.ഡിയോട് ആവശ്യപ്പെട്ടു.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അതേസമയം,കേജ്‍രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹി റൗസ് അവന്യൂ കോടതി ഈ മാസം 23 വരെ നീട്ടി.

മദ്യനയക്കേസില്‍ മാര്‍ച്ച് 21-നാണ് കെജ്‌രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെ തന്റെ അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമാണെന്ന കെജ്രിവാളിന്റ വാദം ഹൈക്കോടതി തള്ളുകയായിരുന്നു.

അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ട് കേജ്‍രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഏപ്രില്‍ 9ന് ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments