രമ്യ മഠത്തിൽത്തൊടി
വയനാട് ജില്ലയിലെ മേപ്പാടിയിൽ രാമൻ്റെയും ലീലയുടെയും മകളായി ജനനം.
ഗവൺമെൻ്റ് എൽ.പി.സ്ക്കൂൾ കോട്ടപ്പുറം, യു.പി സ്ക്കൂൾ കുലിക്കിലിയാട് ,കരിമ്പുഴ ഹയർ സെക്കൻ്ററി സ്കൂൾ, വിഷ്ണു ആയുർവ്വേദകോളേജ് തുടങ്ങിയവിടങ്ങളിൽ വിദ്യഭ്യാസം.
ഐ.എസ്.എം ഡിപ്പാർട്ട്മെൻറിൽ ആരോഗ്യപ്രവർത്തകയായി സേവനം അനുഷ്ഠിക്കുന്നു.
മാധ്യമം, സുപ്രഭാതം, കലാകൗമുദി, മിഴിവാതിൽ, മുംബൈ കാക്ക, സ്ത്രീ ശബ്ദം, എഴുത്തുപുര മാഗസീൻ, മാതൃധ്വനി, ആരാമം, ജനയുഗം വാരാന്ത്യം, തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കവിയരങ്ങ്, കാവ്യമാലിക, ദലമർമ്മരങ്ങൾ, മാൺപൂക്കൾ,നേരിൻ്റെ വാക്കുകൾ, പലനിറങ്ങൾ,ഒരു പുക്കളം, പെൺമഷി 2, മാജിക് വേഡ്സ്, നക്ഷത്രങ്ങൾ പറഞ്ഞത്, നവതൂലികകലാസാഹിത്യവേദിയുടെ രണ്ടാമദ്ധ്യായം, മൂന്നാമദ്ധ്യായം, നാലാമദ്ധ്യായം, ആറമദ്ധ്യായം, മഞ്ചാടിക്കവിതകൾ, വരു നമുക്കൊരുയാത്ര പോകാം തുടങ്ങിയ പുസ്തകങ്ങളിൽ കവിതകൾ, യാത്രാവിവരണങ്ങൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രണ്ടാമദ്ധ്യായം, ആറാമദ്ധ്യായം, വരു നമുക്കൊരുയാത്ര പോകാം,മഞ്ചാടിക്കവിതകൾ തുടങ്ങിയ പുസ്തകങ്ങളുടെ എഡിറ്റർ ആയി പ്രവർത്തിച്ചിട്ടുണ്ട്.
ഇ ദളം, ഉറവ, മനോരമഓൺലൈൻ, ഏഷ്യനെറ്റ് ന്യൂസ് ഓൺലൈൻ തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങളിൽ ഓർമ്മക്കുറിപ്പുകളും, കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗ്രാമീണയുടെ യുവകവിതാപുരസ്കാരം (പ്രത്യേക ജൂറി) അവാർഡ് ലഭിച്ചിട്ടുണ്ട്.
തയാറാക്കിയത്: മിനി സജി കോഴിക്കോട്