തൃശൂര്‍:–ഹൈറിച്ച്‌ഓണ്‍ലൈന്‍ ഷോപ്പി കമ്പനി 1630 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി പോലീസ് അന്വേഷണ റിപ്പോര്‍ട്ട്. അന്വേഷണോദ്യോഗസ്‌ഥനായ ചേര്‍പ്പ് എസ്.ഐ. ശ്രീലാലന്‍ തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണുസംസ്‌ഥാനത്തെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍.മുന്‍ഐ.പി.എസ്. ഓഫീസര്‍പി.എ.വത്സന്റെ പരാതിയിലായിരുന്നു അന്വേഷണം.
1,63,000പേരില്‍നിന്നാണു പണം തട്ടിയത്.
ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ മറവില്‍ മണിചെയിന്‍ നടത്തി അനധികൃത നിക്ഷേപം സ്വീകരിച്ചെന്നു റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു. ക്രിപ്‌റ്റോ കറന്‍സിയുടെ പേരിലും വന്‍ലാഭം വാഗ്‌ദാനം ചെയ്‌തും പണം തട്ടി. കേസില്‍ സ്‌ഥാപനത്തിന്റെ എം.ഡിയും ചേര്‍പ്പ് സ്വദേശിയുമായ കെ.ഡി. പ്രതാപന്‍ അറസ്‌റ്റിലായിരുന്നു. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് ൈപ്രവറ്റ് ലിമിറ്റഡ് കമ്പനിക്കു കേരളത്തില്‍ 78 ഉള്‍പ്പെടെ രാജ്യത്താകെ 680 ശാഖകളുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിപ്‌റ്റോ കറന്‍സി വ്യാപാരം80രാജ്യങ്ങളില്‍ നടത്തി. കമ്പനിയുടെ വരുമാനസ്രോതസെന്നു പ്രചരിപ്പിച്ചിരുന്ന എച്ച്.ആര്‍. ഒ.ടി.ടിയുടെ കാര്യത്തിലും വന്‍തട്ടിപ്പ് നടന്നു. ഒ.ടി.ടിയില്‍ 12,39,169അംഗങ്ങളുണ്ടെന്നായിരുന്നു പ്രചാരണം. എന്നാല്‍, മൂന്ന് സിനിമകളാണു റിലീസ് ചെയ്‌തതെന്നും 10,000 പേര്‍ മാത്രമാണ് അവ കണ്ടതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
തൃശൂര്‍കണിമംഗലമാണു കമ്പനി ആസ്‌ഥാനം. ൈപ്രവറ്റ് ലിമിറ്റഡ് കമ്പനിയെന്ന നിലയില്‍ ഹൈറിച്ചിന് പ്രവര്‍ത്തനാനുമതിയില്ലെന്നു ജില്ലാ ഡെപ്യൂട്ടി രജിസ്‌ട്രാര്‍ വ്യക്‌തമാക്കുന്നു .കമ്പനിയുടെയോ ഉടമകളുടെയോ പേരില്‍ സ്വത്തുവകകളില്ലെന്ന് കണിമംഗലം, വല്ലച്ചിറ വില്ലേജ് ഓഫീസര്‍മാരും വ്യക്‌തമാക്കി. 2019 മുതല്‍ മറ്റൊരാളുടെ സ്‌ഥാപനത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലുള്ള ബൈനറി സിസ്‌റ്റത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.
➖️➖️➖️➖️➖️➖️➖️➖️