Wednesday, January 1, 2025
HomeUS Newsപത്താം വാർഷിക നിറവിൽ മലയാളീ അസോസിയേഷൻ ഓഫ് ടാമ്പാ ക്ക് നവനേതൃത്വം !!

പത്താം വാർഷിക നിറവിൽ മലയാളീ അസോസിയേഷൻ ഓഫ് ടാമ്പാ ക്ക് നവനേതൃത്വം !!

അനഘ വാരിയർ

ടാമ്പാ – ജനുവരി 1 , 2014 നു, മലയാളീ അസോസിയേഷൻ ഓഫ് ടാമ്പാ എന്ന സംഘടനക്ക് രൂപം കൊടുക്കുമ്പോൾ മുന്നോട്ടു വച്ച ആശയങ്ങളും, മാതൃകയാക്കാവുന്ന പ്രവർത്തന ശൈലിയുമായി കഴിഞ്ഞ പത്തു വർഷങ്ങളായി ടാമ്പയിലെ മലയാളി സമൂഹത്തിന്റെ ഭാഗമായി മാറിയ MAT നു നവനേതൃത്വം. 2024 – 2025 കാലയളവിലേക്കുള്ള ഭരണസമിതിയിൽ ജിനോ വറുഗീസ് (പ്രസിഡന്റ്), ഷൈജൻ മേക്കാട്ടുപറമ്പൻ (വൈസ് പ്രസിഡന്റ്) , ജോൺ കല്ലോലിക്കൻ ( പ്രസിഡന്റ് എലെക്ട് ), ഹരീഷ് രാഘവൻ( സെക്രട്ടറി ), ബിനു ജോർജ്ജ് (ട്രെഷറർ ), ആശ മേനോൻ (ജോയിന്റ് സെക്രട്ടറി ), സാജൻ ജോർജ്ജ് ( ജോയിന്റ് ട്രെഷറർ ), കെവിൻ സ്റ്റീഫൻ (യൂത്ത് കോഓർഡിനേറ്റർ ) എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അംഗങ്ങളായുള്ളത് .ഇവരെ കൂടാതെ റിയാസ് വലിയപറമ്പിൽ, വിൽ‌സൺ പോൾ , ജോമോൻ പുത്തൻപറമ്പിൽ , റീന കുരുവിള, ജോൺ നോബിൾ , അനു ഉല്ലാസ്, രഞ്ജിത് മന്നാഡിയാർ , ബാബു വർക്കി , ജെംസിൻ ബിജു, മാർഷ കൊരട്ടിയിൽ, ദിവ്യ ടോം , ലിന്‍ന്‍റോ ഫെർണാണ്ടസ് തുടങ്ങിയവർ ഡയറക്ടർ ബോർഡ് അംഗങ്ങളായും സ്ഥാനമേറ്റെടുക്കും.

കഴിഞ്ഞ പത്തു വർഷക്കാലമായി സമൂഹത്തിൽ സ്തുത്യർഹമായ സേവനം കാഴ്ചവച്ച് മുന്നേറുന്ന MAT ന്റെ നേതൃസ്ഥാനം ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ടെന്നും , ഇനിയും മൂല്യാധിഷ്ടിതവും, മാതൃകാപരവുമായ പ്രവർത്തങ്ങളുമായി മുന്നോട്ടുപോവുമെന്നും പ്രസിഡന്റ് ജിനോ വറുഗീസ് അറിയിച്ചു.

അഡ്വൈസറി കമ്മിറ്റിയിൽ ജോമോൻ തെക്കേത്തൊട്ടിൽ (ചെയർമാൻ), ഷൈനി ജോസ് (വൈസ് ചെയർ ) , അനിൽ നെച്ചിയിൽ (സെക്രട്ടറി )
മാത്തുക്കുട്ടി തോമസ് (ട്രെഷറർ) , എക്സിക്യൂട്ടീവ് അംഗങ്ങളായ ജോസ്മോൻ തത്തംകുളം , ബാബു പോൾ, സൂസി ജോർജ് എന്നിവരും തുടരും.

MAT അതിന്റെ പത്താം വാർഷികത്തിലേക്ക് കടക്കുമ്പോൾ, ഏറെ കാലത്തെ സംഘടനാ പരിചയമുള്ള ജിനോ വറുഗീസിന്റെ നേതൃപാടവം സംഘടനക്ക് ഏറെ മുതൽകൂട്ടാവുമെന്നും, നൽകിവരുന്ന എല്ലാ വിധ സഹകരങ്ങളും, പിൻതുണയും തുടന്നും ഉണ്ടാവുമെന്നും ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോമോൻ തെക്കേത്തൊട്ടിൽ അറിയിച്ചു. ഫെബ്രുവരി , 3 2024 നു പുതിയ കമ്മിറ്റിയുടെ ഔപചാരികമായ ഉദ്‌ഘാടനവും, മെയ് 3 നു മോളിവുഡ് ഡ്രീംസ് എന്ന സ്റ്റേജ് ഷോ യും , ഓഗസ്റ്റ് 17 നു MAT ന്റെ ഓണാഘാഷങ്ങളും നടക്കും.

MAT ന്റെ 10-ാംവാർഷികത്തോടനുബന്ധിച്ചു വിപുലവും പ്രൗഢ ഗംഭീരവുമായ പരിപാടികൾ ആണ് അണിയറയിൽ ഒരുങ്ങുന്നത്.

അനഘ വാരിയർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments