Saturday, November 23, 2024
HomeUncategorizedഇമോജികൾ (കവിത) ✍ബാലു പൂക്കാട്

ഇമോജികൾ (കവിത) ✍ബാലു പൂക്കാട്

ബാലു പൂക്കാട്✍

ചിറകിൽനിന്നൊരുതൂവൽ
വീണ്ടും കൊഴിയുന്നു.
പുതിയതാമൊന്നുകിളിർത്തുനിൽക്കെ ,
ഒരു പകലസ്തമിക്കുന്ന തമസ്സിലേ
ക്കൊരുകുഞ്ഞുസൂര്യൻചിരിച്ചപോലെ.

ഒരുപാടു നോവുംകിനാക്കളും
വന്നുപോയ്
ഋതുമാറിയൊഴുകുന്ന ജീവിതത്തിൽ.
ചിറകടിച്ചണയുന്നൊ
രാവർത്തനത്തിന്റെ
വിരസമാം കാലപ്രവാഹമല്ലൊ.

പ്രതീക്ഷയായ്പ്പൂത്തു ,നിരാശയായ്
കൊഴിയുന്നിതോരോ ഡിസംബറും
പാഞ്ഞുപോകെ.
പുതുവാസരത്തിന്നലകൾഞ്ഞൊറിയു
ന്നൊരാഘോഷമെല്ലാം
നിരർത്ഥകങ്ങൾ

ആശംസകൾ ഇമോജികളായ് വന്നു
ചുറ്റുംപരിഹസിക്കുന്നു മൗനം.
ഓർമകളൊക്കെയും പിന്നിലേക്കാട്ടി
പ്പറത്തുന്ന കാലമാംതീവണ്ടിയിൽ

നേരും കിനാവും സമാന്തരമായ് രണ്ടു
പാളങ്ങൾപോലെയകന്നുപോകെ
ജാടകൾക്കുള്ളിൽത്തിരയുന്നു ജീവിതം
പാഴ്ക്കിനാച്ചോട്ടിൽ നിരാശയോടെ .

എങ്കിലുമേതോ വിദ്യൂരമാംലക്ഷ്യത്തി
ലർപ്പച്ചിടുന്ന പ്രതീക്ഷയൊന്നിൽ
വിടചൊല്ലുവാനെനിക്കാ
വില്ലൊരിക്കലും
സാക്ഷി ഞാൻ കാലപ്രവാഹമല്ലൊ.

യുദ്ധമാമന്ധകാരത്തിന്നറുതിയിൽ
നാളെ പ്രഭാതമുദിച്ചുപൊങ്ങും.
ആ വർണരാജിയിൽ നീളെ സമാധാന
ധവളപ്രതീക്ഷകൾ പെയ്തിറങ്ങും

ബാലു പൂക്കാട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments