Monday, December 23, 2024
HomeUncategorizedഇഖ്റ ഖുർആൻ ഗാല : സമാപന പരിപാടികൾക്ക് തുടക്കമായി 

ഇഖ്റ ഖുർആൻ ഗാല : സമാപന പരിപാടികൾക്ക് തുടക്കമായി 

രണ്ടത്താണി : ജാമിഅ നുസ്റത്തിന്റെ സുപ്രധാന സംരംഭമായ ഇന്റർനാഷണൽ ഖുർആൻ റിസർച്ച് അക്കാദമി (ഇഖ്റ) സംഘടിപ്പിക്കുന്ന ഗ്ലോബൽ ഖുർആൻ ഗാലയുടെ മൂന്നുനാൾ നീണ്ടുനിൽക്കുന്ന സമാപന പരിപാടികൾക്ക്  തുടക്കമായി. കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി സമാപന പരിപാടി ഉദ്ഘാടനം ചെയ്തു.

ഇന്നലെ നടന്ന ഇന്ത്യൻ ഖുർആൻ അവാർഡ് ഫോർ ഹിഫ്ള്, ഇന്ത്യൻ ഹോളി ഖുർആൻ അവാർഡ് ഫോർ ഖിറാഅ സെമി ഫൈനൽ മത്സരത്തിൽ രാജ്യത്തെ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. ഇന്ന് (ബുധൻ) ഖിറാഅത്ത്, ഹിഫ്ള് ഫൈനൽ മത്സരങ്ങളും വൈകീട്ട് 6.30ന് ഒ കെ ഉസ്താദ് ആണ്ട് നേർച്ചയും നടക്കും. അലി ബാഖവി ആറ്റുപുറം മൗലിദ് പാരായണത്തിന് നേതൃത്വം നൽകും. ഹംസ മിസ്ബാഹി ഓട്ടപ്പടവ് അനുസ്മരണ പ്രഭാഷണവും നടത്തും. നാളെ (വ്യാഴം) നടക്കുന്ന ഖുർആൻ സമ്മിറ്റിൽ സെമിനാർ, ഇന്റർവ്യൂ, പാനൽ ഡിസ്കഷൻ തുടങ്ങിയ വിവിധ സെഷനുകളിൽ വൈജ്ഞാനിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. വൈകീട്ട് 6.30ന് ആരംഭിക്കുന്ന ഖുർആൻ സമ്മേളനം സമസ്ത പ്രസിഡൻറ് ഇ സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ഒ കെ അബ്ദുർറഷീദ് മുസ്‌ലിയാർ ഒതുക്കുങ്ങൽ ഉദ്‌ഘാടനം നിർവഹിക്കും. ഇന്ത്യൻ ഗ്രാൻറ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ് ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തും. ശാഫി സഖാഫി മുണ്ടമ്പ്ര, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അലി ബാഖവി ആറ്റുപുറം എന്നിവർ വിവിധ ഖുർആനിക വിഷയങ്ങളിൽ പ്രസംഗിക്കും.
– –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments