മേടപ്പുലരിയിൽ മാടി വിളിക്കുന്നു,
കണിക്കൊന്നപ്പൂക്കളിൻ പൂവസന്തം..
മേടപ്പറവകൾ കാഹളം മുഴക്കുന്നു,
ഓടക്കുഴൽനാദം മീട്ടി കണികാണാൻ..!
തിരിവെച്ചു ദീപം തെളിഞ്ഞവിളക്കുകൾ
ഒളിവീശിടും ദീപനാളത്തിൻ
ശോഭയാൽ..
വെള്ളരി മത്തൻ പല പഴവർഗ്ഗങ്ങൾ,
വെറ്റിലടയ്ക്കയും വെള്ളിക്കാശ്
ദക്ഷിണയും…
നാളികേരം നവധാന്യങ്ങൾ മോദകവും,
നേദിച്ചുനൈവേദ്യ പൂജകർമ്മങ്ങളാൽ..
മഞ്ഞപ്പട്ടിൻ നിറച്ചാർത്തിൽ
കാർവർണ്ണനെ,
മതിയോളം മിഴിയാൽ കണികാണും
വിഷുക്കണി..!
കൺ തുറന്നാൽ കണ്ണിൽ
കാണും വിഷുക്കണി കാരുണ്യമേകിടും
കണിയല്ലോ വിഷുക്കണി..
മാലിന്യമാം മനം മാറ്റിടും വിഷുക്കണി..
മാനിടർക്കേറ്റം മഹിമയാം
വിഷുക്കണി..!
പാരിതിൽ പരിഭവം തീർക്കും
വിഷുക്കണി..
പാവനമാക്കിടും പുണ്യമാം
വിഷുക്കണി..
പാരിതിൽ പരിഭവം തീർക്കും
വിഷുക്കണി..
പാവനമാക്കിടും പുണ്യമാം
വിഷുക്കണി..!