Sunday, December 22, 2024
Homeകഥ/കവിതതേങ്ങൽ (കവിത) ✍ രേവതി സുരേഷ്

തേങ്ങൽ (കവിത) ✍ രേവതി സുരേഷ്

രേവതി സുരേഷ്✍

കടയ്ക്കൽ വാളിൻ്റെ
അവസാന അലർച്ച
കേട്ടുവോ നീയാ തരുവിൻ്റെ തേങ്ങൽ ?

മരത്തിൻ്റെ പിടച്ചിൽ
എന്തോർത്താവും?
തന്നെ താങ്ങിയ
അമ്മഭൂമിയെ ഓർത്തോ?

മേനിയിൽ തുള്ളിമറിഞ്ഞ
അണ്ണാറക്കണ്ണനെയോർത്തോ?

ശാഖികളിലെ നീഢങ്ങളിൽ പിടയും
കിളിപ്പൈതങ്ങളെയോർത്തോ?
കണ്ണീർപ്പൊഴിക്കുമാ
അമ്മക്കിളിയെ ഓർത്തോ?

തൻപുഞ്ചിരിയിൽ കൂടെ
കൂടിയ ശലഭങ്ങളെയോർത്തോ?

പഴമുണ്ണാൻ വരുമാ
ജീവികളെയോർത്തോ ?
വേരുകൾ പുണർന്നൊരാ
മണ്ണാഴങ്ങളെയോർത്തോ?

തളിർത്ത് കൊഴിഞ്ഞ് വീണ്ടും
തളിർക്കും പത്രങ്ങളെയോർത്തോ?

അതോ ജീവിച്ച ദിനം മുഴുവൻ
തണലും ശ്വാസവുമേകിയിട്ടും,
നിഷ്ക്കരുണം വെട്ടി മറിച്ച
മനുജകുലത്തേയോർത്തോ?

രേവതി സുരേഷ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments