Friday, March 13, 2026
Homeകഥ/കവിതസായം സന്ധ്യയിൽ (കവിത) ✍ മാഗ്ളിൻ ജാക്സൻ

സായം സന്ധ്യയിൽ (കവിത) ✍ മാഗ്ളിൻ ജാക്സൻ

മാഗ്ളിൻ ജാക്സൻ

നിറം മങ്ങിയ സ്വപ്നങ്ങളുടെ
കുളിരാർന്ന മഞ്ഞ് സായംസന്ധ്യയിൽ
നിശ്ശബ്ദമായൊരു കാറ്റായി
ഒഴുകുന്നു ഹൃദയത്തിന്റെ കടലിലേക്ക്

നിറങ്ങൾ ചേർത്ത കാലം മറന്നു
ചായം കുടഞ്ഞ് മങ്ങിയ വെളിച്ചത്തിൽ,
സ്വപ്നങ്ങൾ മുറിഞ്ഞതിന്റെ ശബ്ദം
ഇളകിയാടുന്ന
തളിരിലകൾ തോല്പിക്കുന്ന സന്ധ്യയിൽ.

നക്ഷത്രങ്ങളുടെ കണ്ണിൽ കാണാം
ചിതറിപ്പോയ അവയുടെ നിറങ്ങൾ,
കാലത്തിന്റെ കരടുകളിൽ പതിഞ്ഞ
ഓർമകളുടെ പൊടിയിലാണ് അവ.

പുതിയൊരു രാവിന്റെ കാവ്യത്തിൽ
നിറമേറുന്ന സ്വപ്നങ്ങൾ വാഗ്ദാനം
ചെയ്തു,
ഓരോ മഴത്തുള്ളിയിലും പൊലിഞ്ഞ
മഞ്ഞുതുള്ളി പോലെ പുനർജ്ജനി.

മാഗ്ളിൻ ജാക്സൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com