ഒരു ജാതി ഒരു മതം ഒരു ദൈവം
മനുഷ്യന് –
എന്ന ഗുരു വാക്ക്യം
ഓർമയുണ്ടെന്നിരിക്കിലും,
മനുഷ്യർക്കിന്നും ജാതിമതചിന്തകൾ,
വാക്കുകളിൽ മാത്രം.
പക്ഷിക്കും മൃഗത്തിനും
ജലത്തിനുംമീനിനും ജാതിയുണ്ടോ?
പൂക്കൾക്കും മരങ്ങൾക്കും
ജാതിയുണ്ടോ?
ഇരുട്ടിനും വെളിച്ചത്തിനും പകലിനും
രാത്രിക്കും ജാതിയുണ്ടോ?
ആകാശത്തിനും ഭൂമിക്കും
സൂര്യനും ചന്ദ്രനും ജാതിയുണ്ടോ?
അങ്ങനെ നീളുന്നു ചോദ്യങ്ങൾ
രണ്ടറ്റം കൂട്ടിമുട്ടാൻ കഴിയാത്ത
പാത പോലെ.
പിന്നെന്തിനീ മനുഷ്യർക്ക്
മാത്രമീജാതി ചിന്തകൾ.
മനുഷ്യാ നിൻ
നിണത്തിൻ നിറമെന്താണ്?
പറയുക നീ…
അറിയുമോ നിനക്ക്,
നിണത്തിനെല്ലാ
മ്മൊരെ നിറമാണ്.
അവമാറുകില്ലൊരി
ക്കലുമതു നിശ്ചയം.
നിനക്കറിയില്ല നിൻ ജന്മത്തിൻ വില.
അറിയാൻ ശ്രമിക്കുന്നുമില്ല നീ
ഒരിക്കലും
നീർക്കുമിള പോലുള്ള നിൻ ജന്മമൊരു
നാൾ കഴിയും.
പിന്നെന്തിനീ വേർതിരിപ്പ്
ജാതിമതത്തിനു വേണ്ടി മനുഷ്യനെ
വേർതിരിക്കുന്നു പലരിവിടെ.
എന്തിനു വേണ്ടി യെന്നറിയില്ലവർക്ക്.
ആട്ടിൽ തോൽപുതച്ച
ചെന്നായ്ക്കൽ പോലെ.
അവരീലോകത്തെ നശിപ്പിക്കും.
ഒരുതരം ക്യാൻസർ പോലെ.
ഒരുനിമിഷം
കൊണ്ടവസാനിക്കുന്നനിന്ജീവൻ
എന്തിനു വെറുതെ പാഴാക്കി
നശിപ്പിക്കുന്നു.
ഇനി ഉള്ള സമയമെങ്കിലും ശ്രമിക്കാം
നമുക്കീ ജാതിമത കോമരങ്ങളിൽ
നിന്നും പുറത്തു വരാൻ.
ഉണരൂ വേഗം ഇനിയെങ്കിലും
അറിയൂ നിന്നെ നീ.