രണ്ടിമ്പമുള്ള പദങ്ങൾ ,
ഒരക്ഷരത്തിൻ വ്യതിയാനം
ബാക്കിയെല്ലാമൊന്നു പോൽ
എങ്കിലുമർത്ഥവ്യാപ്തിയിൽ
അന്തരം രാ പകലെന്നപോൽ.
ഇണയെ തേടുന്നത് മൃഗമത്രെ
തുണയെ മനുഷ്യനും.എന്നാലോ
മനുഷ്യനിലെ മൃഗത്തിൻ കാഴ്ച
ഇണയായ്,അവിടല്ലോപാളിച്ചകൾ
പോക്സോയും സ്ത്രീ പീഡനവും
പുരുഷമൃഗ രതിവൈകൃതങ്ങളും.
മനുഷ്യൻ കാണേണ്ടത് ഇണയിൽ
തുണയേ.തുണയിലിണയേയല്ല.
പക്ഷി മൃഗാദികളിലും മനുഷ്യത്വം,
വേഴാമ്പൽ ഒരുദാഹരണം മാത്രം
ഒരിണയുമൊത്തുല്ലാസ ജീവിതം
മുട്ടയിടാനായി മരപ്പൊത്തിലഭയം
മുട്ട വിരിഞ്ഞു പറക്ക മുറ്റുവോളം
ഇണയടയിരിക്കും അതിൽതന്നെ
തുണയായവൻ ഇരയുമായ് വന്ന്
ഊട്ടി വളർത്തും.വരായ്കിലോ
അമ്മ കുഞ്ഞുങ്ങളുമായ് ഉള്ളിൽ
ചത്തു വിറങ്ങലിക്കും. അതല്ലോ
ലോക നീതി.ആരാകിലും കണ്ടു
രക്ഷപ്പെടുത്തിയെങ്കിൽ അതു
പക്ഷി തൻ ഭാഗ്യമെന്നു ചൊല്ലാം.
ഓസ്‌ട്രേലിയായിലുമുണ്ട് അതു
പോലൊരു പക്ഷി പേര് ‘ഗാനറ്റ് ‘
തൂവെള്ളനിറത്തിൽ,ഒരിണമാത്രം
ജീവാന്ത്യത്തോളവും തുണയായ്.
മുട്ടയിടാറാകവേ പറന്നെത്തും
ന്യൂസിലാന്റിൻ തീരങ്ങളിലായ്
ആയിരം പതിനായിരങ്ങളായ്
ചേക്കേറും, മീനുകളാണു പ്രീയം
ആൺപക്ഷി ഇരയുമായെത്തും
അടയിരിക്കും ഇണപ്പക്ഷിക്കും
വിരിയുന്ന കുഞ്ഞുങ്ങൾക്കുമായ്
നൽകാൻ.പറക്കമുറ്റവേ തിരികെ
പറന്നിടും സ്വന്തം നാടു പൂകാൻ.
മൃഗങ്ങളിലും ഉണ്ടത്രേ ഒരിണയെ
മാത്രം ഒപ്പം കൂട്ടുന്ന ജീവികൾ,
പിരിയൻകൊമ്പില്ലാത്തൊരുകൂട്ടം
ചെറുമാൻ ഇനം,കാട്ടെലി, പല്ലി പാറ്റ,
ഉടുമ്പ്,നീർനായ്,പെൻഗ്വിൻ
ഗൂഗിളിൽ പരതി കണ്ടെത്തിയ
നാമങ്ങൾ.പല വംശങ്ങളിലുണ്ടവ
ഉൾക്കൊള്ളാനാവാത്തതെങ്കിലും
നാം മനസ്സിലാക്കണം ഒരിണയെ
മാത്രം ജീവാന്ത്യത്തോളവും ഒപ്പം
കൂട്ടും മൃഗങ്ങളോ! ഒരിണയിൽ മാത്രം
തൃപ്തരാകാതെ ജീവിതം
ചരിക്കും മനുഷ്യനോ ഉത്തമം?