ചൂളം വിളിച്ചു പായുന്ന ട്രെയിനിന്റെ സൈഡ് സീറ്റിലായിരുന്നു ആഷ്‌ലി ഇരുന്നത്. പുലരിയുടെ നേർത്ത രശ്മികൾ ഇടയ്ക്കിടെ പുഞ്ചിരി തൂകുന്നുണ്ട്. തന്റെ തോളിലേക്ക് ചാഞ്ഞുറങ്ങിയ എലീസയുടെ കൈകളിൽ തട്ടി ആഷ്ലി വിളിച്ചു. ഉറക്കച്ചടവോടെ.. ഉണർന്നെങ്കിലും പുലരിക്കാഴ്ച്ചകൾ അവളെ വിസ്മയപ്പെടുത്തി.
അതിശയോക്തിയോടെ ഓരോന്നും ചൂണ്ടിക്കാണിക്കുയും..ചെയ്തു.
നല്ലൊരു ട്രെയിൻയാത്രയും.. മനോഹരമായ കുറേ കാഴ്ച്ചകളും തനിക്കു സമ്മാനിച്ചതിന്…ഇടയ്ക്കിടെ അവൾ ആഷ്‌ലിയോട് നന്ദി പറഞ്ഞുകൊണ്ടിരുന്നു.
എലീസാ നോറ..
അവളൊരു സുന്ദരിയാണ്. വെള്ളാരം കല്ലുപോലെ തിളങ്ങുന്ന കണ്ണുകളുള്ള ഒരു അമേരിക്കൻ സുന്ദരി.
ആഷ്‌ലിയെന്ന ഇന്ത്യൻ യുവാവിനെ പരിചയപ്പെട്ടിട്ടു കുറച്ചു നാളുകളേ ആയിട്ടുള്ളു. എലീസയുടെ കുട്ടിക്കാലം വളരെ ദയനീയമായിരുന്നു. അമ്മ സുഖമില്ലാതെ കിടപ്പിലായപ്പോൾ അച്ഛൻ മറ്റൊരു സ്ത്രീയോടൊപ്പം ജീവിതം തുടങ്ങി. അനിയത്തിമാരെയും അമ്മയെയും സംരക്ഷിക്കാൻ കുഞ്ഞു നോറ… ഓരോ ജോലികൾ ചെയ്തുതുടങ്ങി. പുൽ മേടുകൾക്ക് നടുവിൽ മരത്തടിയാൽ തീർത്ത കൊച്ചു വീട്ടിലായിരുന്നു അവരുടെ താമസം. ആ.. വീട് അവൾക്കു ഒത്തിരി പ്രീയപ്പെട്ടതായിരുന്നു.
തനിക്കു സുരക്ഷിതത്വം നൽകിയതും ജീവിക്കാൻ പ്രേരിപ്പിച്ചതും… വലിയസ്വപ്നങ്ങൾ കണ്ടു തുടങ്ങിയതും..ആ…വീട്ടിലാണ്.
പഠനത്തിനിടയിൽ ജോലിചെയ്തും, ജോലിക്കിടയിൽ പഠിച്ചും ഇന്നവൾ അമേരിക്കൻ എക്സ്പോർട്ടിങ് കമ്പനിയിലെഉദ്യോഗസ്ഥയായി. പിന്നീട് പുതിയ വീടുണ്ടായി. കുടുംബം രക്ഷപെട്ടു.എങ്കിലും ഇടയ്ക്കിടെ.. പൂക്കൾക്ക് നടുവിലുള്ള ആ.. മരവീട്ടിലേക്കു നോറ എത്താറുണ്ട്. അവിടെ ഒറ്റയ്ക്കിരിക്കുമ്പോൾ കിട്ടുന്ന ആത്മ സുഖം ഒന്നു വേറെ തന്നെയാണ്.
എലീസയുടെ സുഹൃത്തായ ആഷ്‌ലിയോടൊപ്പം ഇന്ത്യയിലേക്ക് വന്നതാണവൾ. ആഷ്‌ലിയുടെ ജന്മനാടായ കേരളത്തിൽ എത്തിയപ്പോൾ ട്രെയിനിൽ യാത്ര ചെയ്യണമെന്ന് അവളാഗ്രഹിച്ചു.
പ്രകൃതി ഭംഗി ഏറെ ഇഷ്ടപ്പെട്ടിരുന്ന എലീസയെ ആഷ്‌ലി കുട്ടനാടിന്റെ മനോഹാരിതയിലേക്കാണ് കൂട്ടികൊണ്ട് വന്നത്. പുഴകളും കായലുകളും… ഹരിത ഭംഗിയും ആവളെ ആകർഷിച്ചു.
വെള്ളത്തിൽ നീന്തുന്ന താറാവിൻ കൂട്ടങ്ങളെ കണ്ടു. അവൾ സന്തോഷത്തോടെ…. ചിത്രങ്ങളെടുത്തു. കായലോരത്തു ചാഞ്ഞു നിന്ന കേരവൃക്ഷങ്ങളും…പുൽ നാമ്പുകളും അവളെ ഉത്സാഹവതിയാക്കി.
ആഷ്ലിയുടെ തോൾചേർന്നു നടക്കുമ്പോൾ അവൾ പറഞ്ഞു.
ആഷ്….. എനിക്കെന്നും പ്രീയപ്പെട്ട സ്ഥലം ഏതെന്നു അറിയാമോ?
ഇല്ല…
ദാ…. നോക്ക്. മൊബൈലിലെ തന്റെ പഴയ വീടിന്റെ ചിത്രം അവൾ കാട്ടി കൊടുത്തു .
ഇതാണ്….എന്നെ ഞാനാക്കിയ എന്റെ കൊച്ചു വീട്.
പുൽമേടും മരവീടും.
ആഷ്‌ലി അവളെ ചേർത്തുപിടിച്ചു.ഇഷ്ടത്തോടെഎലീസ. അവനോട് ചേർന്നു നടന്നു.
ഒരു പുതിയ ജീവിത യാത്രയുടെ തുടക്കം.