Thursday, September 19, 2024
Homeകഥ/കവിതചിന്തയുടെ വസന്തകാന്തി (കവിത) ✍ തെന്നൂർ രാമചന്ദ്രൻ

ചിന്തയുടെ വസന്തകാന്തി (കവിത) ✍ തെന്നൂർ രാമചന്ദ്രൻ

തെന്നൂർ രാമചന്ദ്രൻ

ആലിംഗനം
മൃദുലഭാവുകരാഗവായ്പിൻ
ലീലാതരംഗിതമായികസുപ്രസാദം
സല്ലാപമോ മധുരമായ നിരാമയത്തിൻ
തില്ലാന പോലെ ലളിതം
സുഖദാനുവേദ്യം

സാലോക്യമാണഖിലവേദിതമായ ഭാഗ്യം
മാലോകരൊക്കെയതിനായ് കൊതി
പൂണ്ടു നില്പൂ
ജ്വാലാമയീ വരികയെന്നരികിൽ
സുമോദം
ആലോകനം സദയമേകിടു ചേതനേ നീ

വിശ്വാസമെന്നൊരു തലത്തിലെത്താൻ
വശ്യാനുരാഗപദമാർജ്ജിതമായ്
വരേണം
സാരൂപ്യമായ ത്രിപുടിക്കു മഹത്വമേകും
ആരൂഹ്യ കാവ്യമഖിലം തവ ദാനമല്ലെ

ചേതോഹരപ്രിയദനായ് വനമാലിയാം
നീ
പാഥേയരൂപി, തരണം മധുരപ്രസാദം
ജീവാമൃതം നിയതമാമളവിൽ
തരുമ്പോൾ
ആവേഗമായതു വിശുദ്ധി തരുന്നനന്തം

സാകാരസന്തതസരാമ ചരാചരങ്ങൾ
അർഘ്യം തളിച്ചജപമാലകരത്തിലേന്തി
സാരാർത്ഥ പീഠിക പഠിച്ചു
ജപിച്ചിടുമ്പോൾ
ആരോമലേ ഗുണരതപ്രണവം
ജപിക്കാം

സാരങ്ങളാത്മനി കടന്നു വരുന്നനേരം
താരേയശോഭ നിറയുന്നു മനോഭിരാമം
തീരങ്ങളിൽത്തിരകളായ് ചിരി
തൂകിയെത്തും
വാരാന്നിധീ സലിലമെൻ
ശുഭചിന്തനങ്ങൾ

അംഭോജപുഷ്പദലമേറെയുദാത്ത
രൂപി
സമ്പന്നമാണതു സരസ്വതി
തൻനിവാസം
ആലാപനത്തിനുതകുന്ന
പദങ്ങളേകാൻ
സ്വർല്ലോക പദ്യലത കീർത്തനമായ്
വരേണം

✍ തെന്നൂർ രാമചന്ദ്രൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments