Thursday, December 26, 2024
Homeകഥ/കവിതഅയാൾ (കവിത) ✍ബീനാമുരളി

അയാൾ (കവിത) ✍ബീനാമുരളി

ബീനാമുരളി

വായിച്ചുതീർന്നൊരു പുസ്തകത്തിൽ
ഞാൻ
ഒരർദ്ധനഗ്നനാം മനുഷ്യനെക്കണ്ടു
അർദ്ധനഗ്നനാം ഫക്കീർ അയാളെന്ന്
വെള്ളക്കാരവർ വിളിച്ചു ചൊല്ലി
പോൽ !

കൈയിൽ ഊന്നുവടി ചേർത്ത്
വെച്ചയാൾ
എത്ര വേഗം നടന്നു നീങ്ങീടുന്നു !
സത്യധർമ്മമഹിംസയെന്നിങ്ങനെ
മൂല്യഭാവത്തിൻ മൂർത്തിമത് ഭാവമായ്.

കറുപ്പ് തീണ്ടിയ മലയോര മക്കളെ
ദൈവപുത്രരാം ഹരിജനായ് കണ്ടയാൾ
“എൻറെ ജീവിതം എൻറെ സന്ദേശ “മാ-
ണെന്നുറക്കെ പറഞ്ഞ മഹാനയാൾ.

രാഷ്ട്രസ്വാതന്ത്ര്യ ലബ്ധിക്ക് വേണ്ടി
തൻ
ജീവിതം തന്നെ പോരാട്ടമാക്കിയോൻ
ഹിംസയില്ലാതെ പോരാടുവാനായി
നമ്മളെ പഠിപ്പിച്ച മഹാനയാൾ !

കേവലം ഒരു ചോദ്യത്തിനുത്തരം
മാത്രമായവശേഷിപ്പതോ അയാൾ ?
ഭാരത്തിൻറെ രാഷ്ട്രപിതാവിൻറെ
പേരിനുത്തരം മാത്രമായ് മാറിയോ?

ബീനാമുരളി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments