Monday, November 25, 2024
Homeകായികംയൂറോ കപ്പ്: സ്‌കോട്ട്‌ലാന്‍ഡിനെ തരിപ്പണമാക്കി ജര്‍മ്മനി; തകർത്തത് 5-1ന്.

യൂറോ കപ്പ്: സ്‌കോട്ട്‌ലാന്‍ഡിനെ തരിപ്പണമാക്കി ജര്‍മ്മനി; തകർത്തത് 5-1ന്.

യുവേഫ യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ജര്‍മ്മനിക്ക് വമ്പന്‍ജയം. സ്‌കോട്ട്‌ലാന്‍ഡിനെ 5-1 എന്ന സ്‌കോറിലാണ് മുന്‍ ജേതാക്കള്‍ പരാജയപ്പെടുത്തിയത്. സ്‌കോട്ട്‌ലാന്‍ഡിന് മേല്‍ സമ്പൂര്‍ണ്ണ ആധിപത്യം നേടിയ ജര്‍മ്മന്‍പട ആദ്യപകുതിയിലെ പത്താമിനിറ്റില്‍ തന്നെ സ്‌കോര്‍ ചെയ്തു. കളിയുടെ ആദ്യ പകുതിയില്‍ തന്നെ മൂന്നു ഗോളുകള്‍ സ്‌കോട്ട് ലാന്‍ഡിന് വഴങ്ങേണ്ടിവന്നു. പത്താം മിനിറ്റില്‍ ലവര്‍കുസന്‍ മിഡ്ഫീല്‍ഡര്‍ ഫ്‌ളോറിയന്‍ വിര്‍റ്റ്‌സ് തകര്‍പ്പന്‍ അടിയിലൂടെ സ്‌കോര്‍ 1-0 ആക്കി.

അധികം വൈകാതെ 19-ാം മിനിറ്റില്‍ രണ്ടാമത്തെ ഗോളും വന്നു. ഗുണ്ടോഗന്‍ ആണ് നീക്കത്തിന് തുടക്കമിട്ടത്. മനോഹരമായ ത്രൂ ബോള്‍ ഹാവെര്‍ട്‌സിനെ ലക്ഷ്യം വെച്ച് അദ്ദേഹം നല്‍കി. ഹാവെര്‍ട്‌സ് സ്‌കോട്ട്‌ലന്‍ഡ് ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് പന്ത് ജമാല്‍ മുസിയാലക്ക് നല്‍കുന്നു. ലക്ഷ്യം കാണുന്നതില്‍ മുസിയാലക്ക് പിഴച്ചില്ല.

നാലാം കിരീടം ലക്ഷ്യമിട്ട് സ്വന്തം മണ്ണില്‍ കളിക്കാനിറങ്ങിയ ജര്‍മനി യുവതാരങ്ങളുടെ കരുത്തില്‍ സ്‌കോട്ട്ലന്‍ഡിനെ അക്ഷരാര്‍ഥത്തില്‍ വരിഞ്ഞുമുറുക്കി. കളി അവസാനിക്കുന്നത് വരെ ജര്‍മ്മന്‍പടയുടെ ആധിപത്യമാണ് കാണാനായത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ കെയ് ഹാവെര്‍ട്സ്, 68-ാം മിനിറ്റില്‍ നിക്ലാസ് ഫുള്‍ക്രുഗ്, രണ്ടാംപകുതിയില്‍ അനുവദിച്ച ഇഞ്ചുറി സമയത്തിന്റെ മൂന്നാം മിനിറ്റില്‍ എംറെ കാന്‍ എന്നിവരാണ് ജര്‍മിയുടെ സ്‌കോറര്‍മാര്‍. ആന്റണിയോ റൂഡിഗറുടെ സെല്‍ഫ് ഗോളാണ് സ്‌കോട്ട്ലന്‍ഡിന് ആശ്വാസിക്കാന്‍ വകയുണ്ടാക്കിയത്.

രണ്ടുഗോളുകള്‍ നേടി സമഗ്രാധിപത്യംസ്ഥാപിച്ച ജര്‍മനി പകുതിയുടെ അവസാനഘട്ടത്തില്‍ പെനാല്‍റ്റി കിക്കിലൂടെയും ലക്ഷ്യംകണ്ടു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സ്‌കോട്ടിഷ് സെന്റര്‍ ബാക്ക് റയാന്‍ പോര്‍ട്ടിയസ് ഇല്‍കെ ഗുണ്ടോഗനെ ഫൗള്‍ ചെയ്തതിനാണ് ജര്‍മനിക്ക് പെനാല്‍റ്റികിക്ക് ലഭിച്ചത്. വാറിലൂടെയാണ് റഫറി പെനാല്‍റ്റിയും റയാന്‍ പോര്‍ട്ടിയസിന് ചുവപ്പുകാര്‍ഡും നല്‍കിയത്. അതേ സമയം 21-കാരനായ ഫ്ളാറിയന്‍ വിര്‍ട്‌സ് യൂറോകപ്പില്‍ ഗോള്‍നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ജര്‍മന്‍താരമായി. റയാന്‍ പോര്‍ട്ടിയസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ രണ്ടാംപകുതിയില്‍ പത്ത് പേരുമായിട്ടാണ് സ്‌കോട്ട്ലന്‍ഡിന് പ്രതിരോധിച്ച് നില്‍ക്കേണ്ടിവന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments