Friday, December 27, 2024
Homeസ്പെഷ്യൽറോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന "ലേഖയും മാഷും" (ഭാഗം - 70)

റോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന “ലേഖയും മാഷും” (ഭാഗം – 70)

റോബിൻ പള്ളുരുത്തി

“എന്താ ലേഖേ താനിന്ന് വളരെ സന്തോഷത്തിലാണല്ലോ ? മഴ കാരണം വിദ്യാലയങ്ങൾക്കെല്ലാം അവധി പ്രഖ്യാപിച്ചതുകൊണ്ടാണോ ?”

“അതും ഒരു കാരണം തന്നെയാണ് മാഷേ. പക്ഷേ, അതിനേക്കാൾ സന്തോഷം നൽകുന്നത് ഇന്ത്യ 20-20 ക്രിക്കറ്റ് വേൾഡ് കപ്പ് ഫൈനൽ വിജയിച്ചതിലുള്ള അഭിമാനം കൊണ്ടാണ്. ”

” ആങ്ങ്ഹാ , അത് ശരിയാണ് ആ ഒരു വാർത്തയിൽ ഏതൊരു ഭാരതീയനും ആഹ്ലാദിക്കാം. അഭിമാനിക്കാം. ഒറ്റ മത്സരം പോലും തോൽക്കാതെയല്ലെ ഇന്ത്യൻ ടീം ഫൈനലിൽ എത്തിയതും വിജയികളായതും. അതൊരു നിസാരകര്യമല്ല. ”

“അതെ മാഷേ, അതിനു പിന്നിൽ എത്രയോ നാളത്തെ കഠിനപ്രയത്നം ഉണ്ടായിരിന്നിരിക്കും ? കഴിഞ്ഞ കുറച്ച് നാളുകളായി മത്സരിച്ച ഫൈനലുകളിലെല്ലാം ഇന്ത്യൻ ടീമിന് തോൽവി രുചിക്കാനായിരുന്നു വധി. പക്ഷെ, ഇന്നത്തെ വിജയം, അത് നമ്മുടെ ചുണക്കുട്ടികൾ പൊരുതി നേടിയതാണ്. നൂറു കോടി ജനങ്ങളുടെ കാത്തിരിപ്പിൻ്റെയും പ്രാർത്ഥനയുടേയും വിജയമാണിത്. ”

“ദേശസ്നേഹമുള്ള ഏതൊരു പൗരനും രാജ്യത്തിൻ്റെ നേട്ടങ്ങളിൽ അഭിമാനം കൊള്ളുന്നതും വാചാലനാകുന്നതും സ്വാഭാവികമായതുകൊണ്ടുതന്നെയാണ് ലേഖയുടെ സന്തോഷം എൻ്റെയും സന്തോഷമാകുന്നത്. ”

” മഴ മാറിയാൽ വിദ്യാലയങ്ങൾ വീണ്ടും തുറക്കും അതുപോലെ അല്ലല്ലോ മാഷേ ലോകകപ്പ് പോലുള്ള മത്സരങ്ങൾ അവ നടത്തപ്പെടുന്നത് അഞ്ച് വർഷം കൂടുമ്പോഴല്ലെ ? അതുവരെ ഏതെല്ലാം കളിക്കാർക്ക് തുടർന്നും കളിക്കാൻ കഴിയുമെന്ന് യാതൊരു ഉറപ്പുമില്ല. ”

” അത് ശരിതന്നെ പക്ഷെ, ഇന്നത്തെ സാഹചര്യത്തിൽ ടീമിൽ ഇടം കിട്ടിയാലും കളിക്കാൻ പറ്റുമെന്ന കാര്യത്തിൽ ഉറപ്പൊന്നും പറയാൻ പറ്റില്ലല്ലോ. അതു നമ്മൾ തിരിച്ചറിഞ്ഞ യാഥാർത്ഥ്യമല്ലേ ? ”

“അതു പിന്നെ, എല്ലാ കളിക്കും ജയിച്ചുകൊണ്ടിരിക്കുന്ന ടീമിൽ ആരെങ്കിലും മാറ്റം വരുത്തുമോ മാഷേ ?”

” ഒരു ചോദ്യത്തിന് മറുചോദ്യം അനവധി ഉണ്ടാവും അതും സ്വഭാവികം. എന്തായാലും ഭാരതം ലോക ചാമ്പ്യൻമാരല്ലോ. അതിൽ നമുക്ക് സന്തോഷിക്കാമെടോ ലേഖേ.
ജയ് ഹിന്ദ് ”

റോബിൻ പള്ളുരുത്തി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments