Saturday, December 28, 2024
Homeസ്പെഷ്യൽകുടുംബത്തകർച്ചകൾ എന്ത് കൊണ്ട്.: ? (PART - 10 - അദ്ധ്യായം 15) ✍ റവ....

കുടുംബത്തകർച്ചകൾ എന്ത് കൊണ്ട്.: ? (PART – 10 – അദ്ധ്യായം 15) ✍ റവ. ഡീക്കൺ ഡോ. ടോണി മേതല

റവ. ഡീക്കൺ ഡോ. ടോണി മേതല

ചില ഭർത്താക്കന്മാരുടെ ബലഹീനതകൾ
| എന്റെ വ്യക്തിപരമായ കാര്യത്തിൽ ഭാര്യ ഇടപെടരുത്. | ധനവിനിയോഗം എനിക്കാണ് നീ എന്നെ ഭരിക്കണ്ട | എന്റെ മാതാപിതാക്കളെ ഉപേക്ഷിച്ച് നിന്നെ സ്നേഹിക്കാൻ പറ്റില്ല ഭാര്യയുടെ ശാരീരികനില മനസിലാക്കാതെ ആവശ്യങ്ങൾ ഉന്നയിക്കുക . കൃത്യസമയത്ത് കുളിക്കാനുള്ള വെള്ളം റെഡിയാക്കണം, ഭക്ഷണം, ഉറക്കം, എല്ലാം.ഇങ്ങനെ വിവിധതരത്തിലുള്ള ബലഹീനതകൾ അവർക്കുണ്ട് ഭാര്യമാരോട് ക്രൂരമായി പെരുമാറുന്ന ഭർത്താക്കന്മാർ ഉണ്ട്, പണത്തോടുള്ള ആർത്തി (ദ്രവ്യാഗ്രഹം) അവർ ഉദ്ദേശിച്ച കാര്യങ്ങൾ നടക്കാതെ വരുമ്പോൾ പിന്നെ കലിപ്പാണ്.
ആരെ കൊന്നിട്ടാണെങ്കിലും പണമുണ്ടാക്കണം. അതിന് ആരെ പറ്റിച്ചാലും വേണ്ടില്ല. ഇങ്ങനെയുള്ളവർക്ക് ഭാര്യമാരെ സ്നേഹിക്കാൻ കഴിയില്ല. അവർ ഭാര്യയെ വിറ്റിട്ടാണെങ്കിലും പണം വേണം. കുടിക്കണം സുഖിക്കണം. ഇതാണ് ചിന്ത.

മറ്റുള്ളവരുടെ ഉയർച്ചയിൽ അസൂയപെടുന്നവർ ഉണ്ട്. ഞാനാണ് വലിയത്. എന്നിലും ഉയർന്ന പദവി മറ്റാർക്കും വേണ്ട. അവന്റെ തലപൊക്കിയാൽ അതിനെ ഇടിച്ച് താഴ്ത്തിയിടണം. ഇങ്ങനെയുള്ള ചിന്തകളാണ് ഈ കൂട്ടർക്ക് ഉള്ളത്.
തന്റെ തെങ്ങ് കായ്ച്ചിലെങ്കിലും മറ്റുള്ളവരുടെ കായ്ക്കുന്നത് കാണുമ്പോൾ ആണ് പ്രശ്നം. അങ്ങോട്ട് നോക്കുമ്പോൾ വിഷമം തോന്നുന്നു. തന്റെ വീടിനെക്കാൾ വലിയ വീടുകാണുമ്പോൾ. തന്റെ വാഹനത്തേക്കാൾ വലിയ വാഹനം കാണുമ്പോൾ എല്ലാം അസൂയ എന്ന പിശാച് കൈവശപ്പെടുത്തിയിരിക്കുകയാണ്.

പാവപ്പെട്ടവർ നല്ല വസ്ത്രം ധരിച്ച് വൃത്തിയും മെനയുമായി നടന്നാൽ പറയും ഓ അവളുടെ നടപ്പും ഗമയും. എന്തുണ്ടായിട്ടാണ് ഈ കാണിക്കുന്നത്.
നാം നാലു നേരം വയറുനിറയെ ഭക്ഷണം കഴിക്കുമ്പോൾ അയല്പക്കത്ത് ഒരു നേരം പോലും കഴിക്കാത്തവരുണ്ടാകും. എന്നാൽ ഉള്ളവൻ ഉള്ളത് അനക്കില്ല. ഇല്ലാ അവൻ ഉള്ളതിൽനിന്ന് കൊടുക്കും. അവരെ ദൈവം അനുഗ്രഹിക്കുകയും ചെയ്യും.

ഞാൻ ജീവകാരുണ്യപ്രവർത്തകനാണ്, പട്ടിണികിടക്കുന്നവരെ പട്ടിണികിടക്കാൻ അനുവദിക്കില്ല. ഉള്ളത് കൊടുക്കും. ജീവകാരുണ്യപ്രവർത്തനത്തിന് രണ്ട് ഡോക്ടറേറ്റ് കിട്ടിയിട്ടുണ്ട്. പിന്നെ സാഹിത്യകാരനാണ്, 50 ൽ പരം പുസ്തകങ്ങൾ 1400 ലധികം ലേഖനങ്ങൾ കഥകൾ കവിതകൾ, ഭക്തിഗാനാൽബങ്ങൾ എല്ലാം പുറത്തിറക്കിയിട്ടുണ്ട്. എനിക്ക് ഡോക്ടറേറ്റ് കിട്ടുന്നതിന്റെ തലേദിവസംവരെ എന്റെ തോളിൽ കൈയിട്ട് വർത്തമാനം പറഞ്ഞ വ്യക്തിപോലും ഡോക്ടറേറ്റ് കിട്ടിയ പിന്നെ എന്നോട് മിണ്ടിയിട്ടില്ല. അതാണ് അസൂയ, അയൽക്കാർ, നാട്ടുകാർ, ഇവരിൽ ചിലർ ഇതിനെ കുറിച്ച് മിണ്ടിയിട്ടുപോലുമില്ല. കാരണം ഇവരുടെ കയ്യിലിരിക്കുന്നത് അനങ്ങുന്നവരല്ല. ഞാൻ മാട്രിമോണിയലും മൊമെന്റോ ഷോപ്പും നടത്തുന്നത് അതിൽ നിന്നും ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനത്തിന്ന് ഉപയോഗിക്കുന്നു.

എന്റെ വീടിന്റെ പണി ഇനിയും കിടക്കുന്നു. ആളുകൾ പറയും ഇയാളുടെ വീട് പണി തീർത്തിട്ട് വേണ്ട മറ്റുള്ളവരെ സഹായിക്കാൻപോകാൻ.
ഞാൻ പറയും അതല്ല, കയറികിടക്കാൻ എനിക്ക് ഒരു ഭവനം ഉണ്ട്, അതുപോലും ഇല്ലാത്തവർ, ഒരുനേരത്തേക്ക് പോലും കഴിക്കാൻ നിവർത്തിയില്ലാത്തവർ, ചികിൽസിക്കാൻ പണമില്ലാത്തവർ, കുട്ടികളെ പഠിപ്പിക്കാൻ പണമില്ലാത്തവർ, വിവാഹം കഴിപ്പിക്കാൻ പണമില്ലാത്തവർ തുടങ്ങിയിട്ടുള്ള പട്ടിണിപാവങ്ങൾ ഇഷ്ടംപോലെയുണ്ട്. അവരെ സഹായിക്കണം. അപ്പോൾ ദൈവം നമ്മെ അനുഗ്രഹിക്കും.

പിശുക്കന്മാർ ഏറെയാണ്. മീൻകാരൻ വന്നാൽ വിലപേശി വാങ്ങും. ഇത് സ്ഥിരമാക്കുമ്പോൾ മീൻകാരനും പറ്റിക്കും. റോഡിൽനിന്ന് അവരുടെ പറമ്പിലേക്ക് കയറുമ്പോൾ കിലോക്ക് 20 രൂപ കൂട്ടിപ്പറയും. അപ്പോൾ വിലപേശി 10 രൂപ കുറച്ച് കൊടുക്കും. അപ്പോഴും മീൻകാരന് ലാഭം 10 രൂപ.
മനുഷ്യന് എത്രമാത്രം അനുഗ്രഹം ദൈവം നൽകിയാലും മതി ദൈവമേ എനിക്ക് മതി എന്നു പറയുന്നത് ഞാൻ കേട്ടിട്ടില്ല. ഇല്ല ഇല്ല എന്ന് മാത്രമേ മനുഷ്യൻ പറയു.
റബറിന് 200 രൂപ വിലകിട്ടിയാലും ഒരു ഭിക്ഷക്കാരന് കൊടുക്കില്ല. അഥവാ കൊടുത്താലും പാട്ടകൊട്ടി വരുന്നവനോടും പോണവനോടും പറയും. പിശുക്കന്മാർക്ക് പറ്റുന്ന പറ്റ് ചില്ലറയല്ല. വീട്ടിലെ പണിക്കാരെ പോലും പറ്റിച്ച് കൂലിയിൽ പിശുക്കി അത്താഴപട്ടിണിക്കാരുടെ പൈസ് തട്ടിയെടുത്താൽ അത് അനുവദിക്കൻ പറ്റുമോ. ഇല്ല. അത് നിലവിളിയും മുറവിളിയുമായി ദൈവസന്നിധി യിൽ എത്തും. ദൈവത്തിന്ന് അടങ്ങിയിരിക്കാൻ പറ്റില്ല. പണിക്കാർക്ക് ഒരു ഗ്ലാസ് വെള്ളം പോലും കൊടുക്കില്ല. എത്രമാത്രം ചക്കയാണ് ചാടിവീണുപോകുന്നത്, മാങ്ങ എന്നുവേണ്ട വെറുതെ കളഞ്ഞാലും കൊടുക്കില്ല. ഒരുവഴിക്ക് പാവങ്ങളെ തട്ടിച്ചെടുത്താൽ 100 ഇരട്ടിയായി മറ്റ് രീതിയിൽ നഷ്ടം വരും.

വലിയ ഭക്തന്മാരായി നടക്കും. കൈയടിച്ച് പാട്ടും പ്രാർത്ഥിക്കും. സുവിശേഷം പ്രസംഗിക്കും. പക്ഷെ കയ്യിലിരുപ്പ് ഇതാണെങ്കിൽ ഇതുകൊണ്ടൊന്നും യാതൊരു ഫലവുമില്ല. തന്നെയുമല്ല അനുഗ്രഹത്തിന് പകരം ശാപവുമാണ്.
നിങ്ങൾ മുഖാന്തരം ദൈവവചനം ദുഷിക്കപ്പെടുന്നു. പള്ളിയിലും അമ്പലത്തിലും മോസ്കിലും എല്ലാം വഴിപാട് കൊടുത്തതുകൊണ്ട് എന്ത് തോന്നിവാസത്തിനും ദൈവം കൂട്ടുനിൽക്കുമെന്ന് തോന്നു ന്നുണ്ടോ. ഇല്ല.

ലോകസ്നേഹം ദൈവത്തിന് ശത്രുത്വമാകുന്നു. ഈ ലോകത്തിൽ പിശാച് തരുന്ന ലോകസ്നേഹം താല്കാലികമാണ്. അത് നിലനിൽക്കില്ല. മദ്യപാനവും മയക്കുമരുന്ന് ചീട്ടുകളി ഒന്നും മനുഷ്യന് നല്ലതല്ല. ഇതെല്ലാം കുടുംബങ്ങളെ നശിപ്പിക്കുകയെ ഒള്ളു. ഇതെല്ലാം വിട്ട് ദൈവത്തിലേക്ക് തിരിയണം. മറ്റുള്ളവർക്ക് ഗുണം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്. അഹങ്കാരം ഇറക്കിവെച്ച് സീറോ ആയി എളിമപ്പെട്ടില്ലെങ്കിൽ ദൈവം വിടില്ല.

റവ. ഡീക്കൺ ഡോ. ടോണി മേതല✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments