Thursday, December 26, 2024
Homeകേരളംഉള്‍ക്കാട്ടില്‍ പോലും താപനില ഉയര്‍ന്നു : പത്തനംതിട്ട : ഉയർന്ന താപനില 38°C

ഉള്‍ക്കാട്ടില്‍ പോലും താപനില ഉയര്‍ന്നു : പത്തനംതിട്ട : ഉയർന്ന താപനില 38°C

പത്തനംതിട്ട —ഉള്‍ക്കാട്ടില്‍ പോലും താപനില ഉയര്‍ന്നു. ഇതോടെ വന്യ മൃഗങ്ങള്‍ ദാഹജലം തേടി കാട്ടാറുകളുടെ തീരത്ത് എത്തിതുടങ്ങി . കാട്ടു തോടുകള്‍ എല്ലാം വറ്റി വരണ്ടു . കാടുകളില്‍ തീ പടര്‍ന്നതോടെ വന്യ മൃഗങ്ങള്‍ക്ക് ചൂട് സഹിക്കാന്‍ കഴിയാതെ ദാഹജലം , പച്ചിലകള്‍ തേടി നാട്ടിലേക്ക് എത്തുന്നു .

ആനയുടെ ഇഷ്ട വിഭവമായ മുളകളുടെ ലഭ്യത കുറഞ്ഞു . മുളകള്‍ പൂത്തു കഴിഞ്ഞാല്‍ ആ കുടുംബം ഒന്നാകെ ഉണങ്ങി പോകും . കാടുകളില്‍ മുളകള്‍ വെച്ചു പിടിപ്പിക്കാന്‍ വനം വകുപ്പ് നടപടി ഇല്ല . മുളയുടെ വിത്തുകള്‍ ഹെലിക്കോപ്റ്റര്‍ വഴി ഇടുന്ന രീതി പണ്ട് ഉണ്ടായിരുന്നു .

ഉള്‍ വനത്തില്‍ എന്ത് നടക്കുന്നു എന്ന് പോലും വനം വകുപ്പില്‍ വിവരം ഇല്ല എന്ന് വിരമിച്ച വന പാലകര്‍ പറയുന്നു . സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളപ്പോള്‍ പറയാന്‍ മടിച്ചത് വിരമിച്ചപ്പോള്‍ ഇവര്‍ എല്ലാം പറയുന്നു . വനം വകുപ്പില്‍ നടക്കുന്നത് പുറം ലോകം അറിയുന്നില്ല .

വന്യ ജീവികള്‍ കാട് ഇറങ്ങി വരാന്‍ കാരണം ഭക്ഷണം ,ജലം ഇല്ലാത്തത് ആണ് . ഇവ രണ്ടു ക്രമീകരിച്ചാല്‍ മാത്രം മതി . കാട്ടു തീ സ്വാഭാവികമായി പടരാം എങ്കിലും കേരളത്തില്‍ കാടിന് തീ ഇടുന്നത് വനം വകുപ്പിന്‍റെ അറിവോടെ ആണെന്ന് വിരമിച്ച വനം ജീവനക്കാര്‍ പറയുന്നു . ഇപ്പോള്‍ തീയിട്ടാല്‍ മഴയത്ത് യഥേഷ്ടം പുല്ലുകള്‍ വളരും . പുല്ലുകളുടെ വിത്തുകള്‍ കിളിക്കണം എങ്കില്‍ അമിത ചൂട് ആദ്യം തട്ടണം .അപ്പോള്‍ വിത്തുകള്‍ പിളരും . ഒരു മഴയോടെ ആ വിത്ത് കിളിര്‍ക്കും എന്നാണ് പറയുന്നത് .ഒപ്പം കാട്ടില്‍ ഉണങ്ങി നില്‍ക്കുന്ന ഒടിഞ്ഞു വീണ മരങ്ങള്‍ കത്തി ചാമ്പല്‍ ആകും .അതും വളമാകുമത്രേ .

ഈ വര്‍ഷം കാട്ടില്‍ പോലും ചൂടിന്‍റെ കാഠിന്യം 38°C രേഖപ്പെടുത്തി . വരും വര്‍ഷങ്ങളില്‍ ഇതില്‍ കൂടിയാല്‍ നാട്ടിലെ അവസ്ഥ പരിതാപകരമാകും . കാട്ടു മൃഗങ്ങള്‍ ഇരതേടിയും ദാഹ ജലം തേടിയും ആണ് കാട് വിടുന്നത് . നാട്ടില്‍ എത്തുന്ന ഇവയുടെ ദേഹ അന്തരീക്ഷം മാറുന്നു . വലിയ ചൂട് ആണ് നാട്ടില്‍ .

അപ്പോള്‍ കൂടുതല്‍ പ്രകോപനം ഉണ്ടാകും . ഇതെല്ലാം കേരള വനം വകുപ്പിനു അറിയാം എങ്കിലും “ഫണ്ട് “അടിച്ചെടുക്കാന്‍ ഒന്നും ചെയ്യില്ല . ആരുടെ ഒക്കെയോ പോക്കറ്റില്‍ കേന്ദ്ര ഫണ്ട് പോകുന്നു . സത്യം വെളിപ്പെടുത്താന്‍ വിരമിച്ച ഉന്നത അധികാരികള്‍ക്കും കഴിയില്ല .കാരണം അവരുടെ ഈ നീക്ക് പോക്ക് ജനം അറിയും . വനം ഒരു ധനം ആണ് അത് ആര്‍ക്ക് എന്ന് മാത്രം വനം വകുപ്പ് മന്ത്രി വ്യക്തമാക്കണം . വലിയൊരു മാഫിയ പിടിയില്‍ ആണ് വനം വകുപ്പ് എന്ന് ജന സംസാരം . വനം വകുപ്പിനെ കുറിച്ച് എന്ത് കൊണ്ട് കേന്ദ്ര അന്വേഷണം നടക്കുന്നില്ല .കാരണം കോടികളുടെ കൊടുക്കല്‍ വാങ്ങല്‍ .

ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്

2024 മാർച്ച് 11 വരെ പാലക്കാട്, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, തൃശ്ശൂർ ജില്ലയിൽ ഉയർന്ന താപനില 37°C വരെയും, കോട്ടയം, മലപ്പുറം, കോഴിക്കോട് കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 10 മുതൽ 11 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്0

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments