Saturday, November 16, 2024
Homeകേരളംതൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകനെ സ്ഥലംമാറ്റി.

തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകനെ സ്ഥലംമാറ്റി.

തൃശൂർ: തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകനെ സ്ഥലംമാറ്റി. കണ്ണൂർ മുൻ സിറ്റി പോലീസ് കമ്മീഷണറും ഇൻ്റലിജൻസ് എസ്പിയുമായ ആർ ഇളങ്കോ തൃശൂർ സിറ്റി പോലീസ് കമ്മീഷണറാകും. അങ്കിതിന് പുതിയ നിയമനം നൽകിയിട്ടില്ല. തൃശൂർ പൂരത്തിനിടെ കമ്മീഷണർ അങ്കിത് അശോകൻ്റെ ഇടപെടലുകൾ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

തൃശൂർ പൂരം പ്രതിസന്ധിക്ക് കാരണം പോലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണെന്ന് വലിയ വിമർശനം ഉയർന്നിരുന്നു. കുടമാറ്റത്തിന് കുടയും ആനയ്ക്കുള്ള പട്ടയുമായും വന്നവരെ കമ്മീഷണർ അങ്കിത് അശോകിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിമർശനം കടുത്തിരുന്നു. എടുത്തുകൊണ്ടു പോടാ പട്ട എന്നടക്കം കമ്മീഷണർ പറയുന്നത് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു.

പോലീസിന്റെ അമിത നിയന്ത്രണത്തിൽ പ്രതിഷേധിച്ച് തിരുവമ്പാടി വിഭാഗം രംഗത്തെത്തിയതും വലിയ ചർച്ചയായി. പൂരത്തിൻ്റെ പ്രധാന ആകർഷണമായ വെടിക്കെട്ട് നിർത്തിവെക്കുന്ന സാഹചര്യവും ഉണ്ടായി. ഇതേ തുടർന്ന് ഏറെ നേരത്തെ ചർച്ചകൾക്കുശേഷം പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് നേരം വെളുത്ത ശേഷമാണ് നടത്തിയത്. അന്നുമുതൽ കമ്മീഷണറെ മാറ്റണമെന്ന് ആവശ്യം ശക്തമായിരുന്നു.

തൃശൂർ പൂരം പ്രതിസന്ധി രാഷ്ട്രീയമായി ഏറ്റെടുത്ത് ബിജെപിയും കോൺഗ്രസും രംഗത്തെത്തിയത് എൽഡിഎഫിന് തിരിച്ചടിയായിരുന്നു. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് അങ്കിത് അശോകൻ്റെ സ്ഥലംമാറ്റമെന്നതും ശ്രദ്ധേയമാണ്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments