Monday, November 25, 2024
Homeകേരളംടിപി വധക്കേസ്; എട്ടു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 20 വര്‍ഷം പരോള്‍ പാടില്ലെന്ന് ഹൈക്കോടതി*

ടിപി വധക്കേസ്; എട്ടു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 20 വര്‍ഷം പരോള്‍ പാടില്ലെന്ന് ഹൈക്കോടതി*

കൊച്ചി:—ടിപിചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഹൈക്കോടതി വര്‍ധിപ്പിച്ചു. എട്ടു പ്രതികള്‍ ഇരട്ട ജീവപര്യന്തംതടവുശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇരുപതു വര്‍ഷം കഴിയാതെ പ്രതികള്‍ക്ക് പരോളോ ഇളവോ നല്‍കരുതെന്നും ജസ്റ്റിസുമാരായ ജയശങ്കരന്‍ നന്പ്യാരും കൗസര്‍ എടപ്പഗത്തും ഉള്‍പ്പെട്ട ബെഞ്ച് വിധി ച്ചു. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനുംടിപിചന്ദ്രശേഖരന്‍റെ ഭാര്യ കെകെ രമയും നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി വിധി.

വിചാരണക്കോടതി വിട്ടയച്ച്, ഹൈക്കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ ജ്യോതി ബാബു, കെകെ കൃഷ്ണന്‍ എന്നിവരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഒന്നു മുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ക്കും എഴ്, എട്ട്,11പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം. കെകെ രമയ്ക്ക് ഏഴര ലക്ഷം രൂപയും ടിപി ചന്ദ്രശേഖരന്‍റെ മകന്‍ അഭിനന്ദിന് അഞ്ചു ലക്ഷം രൂപയും പിഴ നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ശിക്ഷ വര്‍ധിപ്പിക്കണമെന്ന ഹര്‍ജികളില്‍ രണ്ടു ദിവസമാണ് കോടതി വാദം കേട്ടത്. രണ്ടു ദിവസവും പ്രതികളെ കോടതിയില്‍ ഹാജരാക്കി. വിചാരണക്കോടതി വിധിച്ചശിക്ഷ അപര്യാപ്തമാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസില്‍ പ്രതികളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ കോടതിക്ക് ലഭിച്ചിരുന്നു. ഇതിൽ പ്രതിഭാഗത്തിന്റേയും പ്രോസിക്യൂഷന്റേയും വാദങ്ങൾ കോടതി വിശദമായി കേട്ടു.

എം.സി.അനൂപ്,കിർമാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രൻ എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം. വിചാരണക്കോടതി ഇവര്‍ക്കു ജീവപര്യന്തം തടവാണ് വിധിച്ചിരുന്നത്.

ഇവരെക്കൂടാതെ ട്രൗസര്‍ മനോജ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി കെ കുഞ്ഞനന്തൻ, വായപ്പടച്ചി റഫീഖ് എന്നീ പ്രതികൾക്കു ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ ലംബു പ്രദീപന് മൂന്നു വർഷം കഠിന തടവുമാണ് വിചാരണക്കോടതി 2014ൽ ശിക്ഷ വിധിച്ചത്. ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ പി കെ കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചു.
➖️➖️➖️➖️➖️➖️➖️➖️

RELATED ARTICLES

Most Popular

Recent Comments