കോഴിക്കോട്: ഈ വർഷത്തെ സഫ മക്ക മെഡിക്കൽ സെന്റർ ഏർപെടുത്തിയ ജീവകാരുണ്യ പ്രവർത്തന അവാർഡായ ഒരു ലക്ഷം രൂപയും ഫലകവും റിയാദിൽ വെച്ച് നടന്ന ചടങ്ങിൽ മെഡിക്കൽ ഡയറക്ടർ ഡോ സെബാസ്റ്റ്യൻ ജാബിറിന് സമ്മാനിച്ചു.
കോഴിക്കോട് കേന്ദ്രീകരിച്ച് ജീവകാരുണ്യ പ്രവർത്തനം നടത്തി വരുന്ന ജാബിർ പാവപ്പെട്ട മനുഷ്യരുടെ കണ്ണീരൊപ്പുന്നതിന് ശ്രദ്ധേയമായ ഇടപെടലാണ് നടത്തി വരുന്നത് .
ഷിഫാ അൽ റബീഹ് മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ഷാജി അരിപ്രയുടെ മലബാർ കേന്ദ്രീകരിച്ചുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ വർഷങ്ങളായി കോഡിനേറ്റ് ചെയ്യുന്നത് ജാബിറാണ്. നിരാലബരായ കുടുംബങ്ങളിലേക്ക് ഭക്ഷണവും,വസ്ത്രവും, വിദ്യാഭ്യാസത്തിനാവശ്യമായ സൗകര്യങ്ങളും ഒരുക്കുന്നതുവഴി വ്യത്യസ്ത സംഘടനകളിൽ നിന്നും അംഗീകാരം നൽകിയിട്ടുണ്ട്. അംഗീകാരങ്ങൾക്കപ്പുറം തൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ജാബിർ മുഴുവൻ സമയവും ഉപയോഗിച്ച് വരുന്നു.
സഫ മക്കയിൽ വെച്ച് നടന്ന ചടങ്ങിൽ മെഡിക്കൽ ഡയറക്ടർ ഡോ: സെബാസ്റ്റ്യൻ ഉപഹാരം കൈമാറി. റിയാദിൽ പ്രവാസിയായിരുന്ന കാലം മുതലേ അറിയാമെന്നും, സാമൂഹ്യ ജീവകാരുണ്യ വിഷയങ്ങളിലെ ജാബിറിനെ ഇടപെടൽ പ്രശംസനീയമാണെന്നും ഡോ: സെബാസ്റ്റ്യൻ പറഞ്ഞു.
അവാർഡിനേക്കാൾ വലിയ അംഗീകാരമാണ് ഡോക്ടർമാർ പറഞ്ഞ ഓരോ വാക്കുകളെന്നും, വർഷങ്ങളായി ഷാജി അരിപ്രയെപ്പോലുള്ളവരുടെ തണലിൽ ആയിരക്കണക്കിന് നിർധനനരെ സഹായിക്കാൻ കഴിയുന്നത് ഭാഗ്യമായാണ് കാണുന്നതെന്നും ജാബിർ പറയുന്നു.ഓരോ അംഗീകാരങ്ങളും സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് കൂടുതൽ പ്രവർത്തനങ്ങൾ നടത്തുന്നതിന് പ്രചോദനമാകുന്നുവെന്നും , മനുഷ്യരാശിക്ക് ആകമാനം അഭിമാനമാകുന്ന പ്രവാസി സമൂഹത്തെ ഈ അവസരത്തിൽ മുക്തകണ്ഠം പ്രശംസിക്കുകയാണെന്നും അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ഡോ: ബാലകൃഷ്ണൻ, ഡോ: അനിൽ കുമാർ,ഡോ: തോമസ്, ഡോ: ഷാജി നാരായണൻ,ഡോ: ഷേർ ഹൈദർ, സഫ മക്ക അഡ്മിൻ കമ്മറ്റി അംഗങ്ങളായ യഹിയ ചെമ്മാണിയോട്, ഇല്യാസ്, ജാബിർ, സൂപ്പർവൈസർ മുഹമ്മദ് അലി മണ്ണാർക്കാട്, മറ്റ് ജീവനക്കാരായ സിനി,ലിജി എന്നിവരും ചടങ്ങിൽ സന്നിഹിതരായി.
മിനി സജി കോഴിക്കോട്