Friday, March 13, 2026
Homeകേരളംപ്രൊഫ. എം കെ സാനുവിന് സിദ്ദിഖ് സ്മാരക പുരസ്കാരം

പ്രൊഫ. എം കെ സാനുവിന് സിദ്ദിഖ് സ്മാരക പുരസ്കാരം

കൊച്ചി –അന്തരിച്ച ചലച്ചിത്ര സംവിധായകൻ സിദ്ദീഖിൻ്റെ ഓർമ്മക്കായി നല്കുന്ന പ്രഥമ പുരസ്കാരത്തിന് പ്രൊഫ. എംകെ സാനു അർഹനായി. 50000 രൂപയടങ്ങിയ പുരസ്കാരം സംവിധായകൻ സിദ്ദീഖിൻ്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അടുത്ത മാസം ആദ്യം കൊച്ചിയിൽ സംഘടിപ്പിക്കുന്ന വിപുലമായ ചടങ്ങിൽ സമ്മാനിക്കുമെന്ന് സിദ്ദീഖ് സ്മാരക സമിതി കൺവീനർ പിഎ മഹ്ബൂബ് അറിയിച്ചു.

കെഎൽ മോഹനവർമ്മ ചെയർമാനും വിദ്യാഭ്യാസ വിചക്ഷണനുമായ രവി തോമസ്, ഡോ. ചെറിയാൻ കുനിയന്തോടത്ത് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. എറണാകുളം മഹാരാജാസ് കോളേജിൽ സിദ്ദീഖിൻ്റെ റോൾമോഡലായ അദ്ധ്യാപകൻ കൂടിയായിരുന്നു മുൻ എംഎൽഎ ആയ എംകെ സാനു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com