Thursday, December 26, 2024
Homeകേരളംപണത്തിന്‍റെ ദുരുപയോഗം നിരീക്ഷിക്കാനും നിയന്ത്രിക്കാനും കൺട്രോൾ റൂം സ്ഥാപിച്ചു

പണത്തിന്‍റെ ദുരുപയോഗം നിരീക്ഷിക്കാനും നിയന്ത്രിക്കാനും കൺട്രോൾ റൂം സ്ഥാപിച്ചു

2024-ലെ ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിൻ്റെ പ്രക്രിയ ഇന്ത്യയൊട്ടാകെ ആരംഭിച്ചു. ഇത് കണക്കിലെടുത്ത് ആദായനികുതി വകുപ്പ്, ഈ തെരഞ്ഞെടുപ്പുകളിൽ പണത്തിൻ്റെ ദുരുപയോഗം നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഒരു കൺട്രോൾ റൂം സ്ഥാപിച്ചു. കൺട്രോൾ റൂം ദിവസവും 24 മണിക്കൂറും ആഴ്ചയിൽ ഏഴു ദിവസവും (24×7) പ്രവർത്തിക്കും.

പൗരന്മാർക്ക് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ പണാധികാര ദുരുപയോഗം സംബന്ധിച്ച വിവരങ്ങൾ നൽകുകയോ ചെയ്യാം . പാൽഘർ, താനെ, റായ്ഗഡ്, രത്‌നഗിരി, പൂനെ, അഹമ്മദ്‌നഗർ, സോലാപൂർ, സത്താറ, സാംഗ്ലി , സിന്ധുദുർഗ്, കോലാപൂർ. എന്നീ ജില്ലകൾക്കായി 2024 ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിൽ പണത്തിൻ്റെ ദുരുപയോഗം സംബന്ധിച്ച വിവരങ്ങൾ / പരാതികൾ നൽകുന്നതിന് ഇനിപ്പറയുന്ന നമ്പറുകളോ, ഇമെയിലോ, വിലാസമോ ബന്ധപ്പെടാനായി ഉപയോഗിക്കാം.

ടോൾ ഫ്രീ നമ്പർ : 1800-233-0353

ടോൾ ഫ്രീ നമ്പർ : 1800-233-0354

വാട്ട്‌സ്ആപ്പ് നമ്പർ : 9420244984

ഇമെയിൽ ഐഡി: pune.pdit.inv@incometax.gov.in

കൺട്രോൾ റൂം വിലാസം: റൂം നമ്പർ. 829 എട്ടാം നില, ആയകർ സദൻ, ബോധി ടവർ, സാലിസ്ബറി പാർക്ക്, ഗുൽടെക്ഡി, പൂനെ 411037.

വരാനിരിക്കുന്ന ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിൽ കള്ളപ്പണത്തിൻ്റെ ദുരുപയോഗം നിരീക്ഷിക്കാനും തടയാനും ഇത് ആദായനികുതി വകുപ്പിനെ സഹായിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments