Thursday, December 26, 2024
Homeകേരളംപാലക്കാട് മണ്ഡലത്തിൽ രാവിലെ ഏഴിന് ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു

പാലക്കാട് മണ്ഡലത്തിൽ രാവിലെ ഏഴിന് ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു

പാലക്കാട് മണ്ഡലത്തിൽ രാവിലെ ഏഴിന് ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. മണ്ഡലത്തിലെ 1,94,706 വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതിൽ 1,00,290 പേർ സ്ത്രീ വോട്ടർമാരാണ്. 184 പോളിംഗ് ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. വോട്ടെടുപ്പിന് മുന്നോടിയായി മോക്ക് പോൾ എല്ലാ പോളിംഗ് ബൂത്തുകളിലും നടത്തി.

പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ എന്നീ പഞ്ചായത്തുകൾ ആണ് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നത്. 85 വയസ്സിനു മുകളിൽ പ്രായമുള്ള 2306 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്. 18-19 വയസ്സ് പ്രായമുള്ള 2445 വോട്ടർമാരും 780 ഭിന്നശേഷി വോട്ടർമാരും നാലു ട്രാൻസ്ജെൻഡർ വോട്ടമാരും മണ്ഡലത്തിലുണ്ട്. വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള പ്രവാസി വോട്ടർമാരുടെ എണ്ണം 229 ആണ്. 10 സ്ഥാനാർഥികളാണ് പാലാക്കാട് ഉപതിരഞ്ഞെടുപ്പ് മത്സര രംഗത്തുള്ളത്. ഇടത് സ്ഥാനാർത്ഥി പി സരിൻ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. വോട്ടർമാരുടെ നീണ്ട നിരയാണ് രാവിലെ തന്നെ എല്ലാ പോളിംഗ് ബൂത്തുകളിലും അനുഭവപ്പെടുന്നത്.

മൂന്ന് മുന്നണികൾക്കും നിർണായകമായ ഉപതിരഞ്ഞെടുപ്പാണ് നടക്കുന്നത്. ഷാഫി പറമ്പിൽ വിജയിച്ച മണ്ഡലം നിലനിർത്താനുള്ള പോരാട്ടമാണ് യുഡിഎഫിന്റെ സ്ഥാനാർത്ഥിയായ രാഹുൽ മാങ്കൂട്ടത്തിന്റെ ശ്രമം. കോൺഗ്രസ് വിട്ട് എൽഡിഎഫ് ചേരിയിലേക്ക് വന്ന പി സരിന്റെ രാഷ്ട്രീയ തീരുമാനം തെറ്റായിരുന്നില്ല എന്ന് തെളിയിക്കാനുള്ള തിരഞ്ഞെടുപ്പ് കൂടിയായിരിക്കും ഇത്. കഴിഞ്ഞവട്ടം നടത്തിയ മുന്നേറ്റം തുടരാനാവുമെന്നും മണ്ഡലം പിടിക്കാൻ കഴിയുമന്നുമുള്ള ആത്മ വിശ്വാസത്തിലാണ് ബി.ജെ.പിയും. സന്ദീപ് വാര്യർ ബിജെപി വിട്ട വാർത്തയും തിരഞ്ഞെടുപ്പിലെ ചൂടേറിയ ചർച്ചാ വിഷമായയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments