അതിജീവിത വിചാരണ കോടതിയിൽ നൽകിയ ഹർജിയിലാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണമെന്നും കോടതിയിൽ നടക്കുന്ന കാര്യങ്ങൾ പൊതുസമൂഹം കൂടി അറിയട്ടെയെന്നും ഹർജിയിൽ പറയുന്നു.
നടി ആക്രമിക്കപ്പെട്ട കേസിൻ്റെ അന്തിമവാദം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങിയതിന് പിന്നാലെയാണ് അതിജീവിതയുടെ പുതിയ ഹർജി. അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണമെന്നും കോടതിയിൽ നടക്കുന്ന കാര്യങ്ങൾ പൊതുസമൂഹം കൂടി അറിയട്ടെയെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
താൻ ഇരയല്ല അതിജീവിത ആണെന്നും, സ്വകാര്യതയുടെ വിഷയങ്ങളൊന്നും ഇക്കാര്യത്തി ഇല്ലെന്നും വിചാരണ ക്കോടതിയിൽ നൽകിയ ഹർജിയിൽ അതിജീവിത വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതി മാർഗ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് കേസിൻ്റെ വിചാരണ അടച്ചിട്ട കോടതിയിൽ നടന്നു വരുന്നത്.
ദിലീപിനെ അനുകൂലിച്ച് ഒരു ഓൺലൈൻ ചാനലിൽ നടത്തിയ പരാമർശത്തിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ അതിജീവിത കഴിഞ്ഞ ദിവസം കോടതിയലക്ഷ്യ ഹർജിയും നൽകിയിരുന്നു. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തിൽ അതിജീവിത നേരത്തേ കോടതിയിൽ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം രാഷ്ട്രപതിക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ കേസിന്റെ പ്രോസിക്യൂഷൻ ഭാഗത്തിന്റെ അന്തിമവാദമാണ് വിചാരണ കോടതിയിൽ നടക്കുന്നത്. ഒരു മാസത്തിനകം വിചരണ പൂർത്തിയാക്കി കേസ് വിധി പറയാനായി മാറ്റാനാണ് കോടതി ശ്രമിക്കുന്നത്.