Friday, March 13, 2026
Homeകേരളംകൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ക്ലർക്ക് അറസ്റ്റിൽ

കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ക്ലർക്ക് അറസ്റ്റിൽ

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ പുതുശ്ശേരി പഞ്ചായത്തിലെ ക്ലർക്ക് ശ്രീജിത്ത് ​ഗോപിനാഥിനെയാണ് വിജിലൻസ് പിടികൂടിയത്. റെസിഡെൻഷ്യൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 2500 രൂപയാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ക്ലർക്കിനെ വിജിലൻസ് വലയിലാക്കിയത്. നേരത്തെയും ഇയാൾക്കെതിരെ പരാതി ലഭിച്ചിരുന്നു. തുടർന്ന് അന്വേഷണത്തിന്റെ ഭാ​ഗമായി വിജിലൻസ് തന്ത്രപൂർവ്വം കെണിയൊരുക്കുകയായിരുന്നു.

വായ്പ എടുക്കുന്നതിന് വേണ്ടിയാണ് തിരുവനന്തപുരം സ്വദേശി റെസി‍ൻഷ്യൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. സർട്ടിഫിക്കറ്റ് തരപ്പെടുത്തി തരാമെന്ന് വാ​ഗ്ദാനം ചെയ്താണ് കൈക്കൂലി ചോദിച്ചത്. പഞ്ചായത്ത് ഓഫീസിന് സമീപത്ത് വച്ച് കൈക്കൂലി കൈമാറുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com