Friday, March 13, 2026
Homeകേരളംസംസ്ഥാനത്തു ഇന്നും സ്വർണവില കുറഞ്ഞു : നിരക്ക് അറിയാം

സംസ്ഥാനത്തു ഇന്നും സ്വർണവില കുറഞ്ഞു : നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും ഇടിവ്. ഇന്നേക്ക് ഗ്രാമിന് 90 രൂപയും, പവന് പവന് 720 രൂപയുമാണ് വിലയിടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വ‍‌ർണത്തിന് 14, 780 രൂപയാണ് വില വരുന്നത്. 1 പവൻ സ്വ‍‍ർണത്തിന് 1,18, 240 രൂപയുമാണ് ഇന്നത്തെ വില.

ഇന്നലെ ഒരു പവൻ 22 കാരറ്റ് സ്വ‍‌‍‌‍‍ർണത്തിന് 1,18,960 രൂപയായിരുന്നു വില. ജനുവരിയിൽ രേഖപ്പെടുത്തിയ സർവകാല റെക്കോർഡായ പവന് 1,31,160 രൂപ എന്ന നിരക്കിൽ നിന്നും സ്വർണവില താഴേക്ക് വരുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസകരമാണ്. പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ സ്വർണവില കൂടുമെന്നാണ് കരുതിയതെങ്കിലും വിപണിയിലെ ക്രൂഡ് ഓയിൽ മൂല്യവർധനയടക്കം ചെലുത്തിയ സ്വാധീനത്തിൽ ഡോളർ മൂല്യം ഉയർന്നിരുന്നു.

സാധാരണയായി യുദ്ധ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ വില കുതിച്ചുയരാറാണ് പതിവ്. ഇറാൻ-ഇസ്രായേൽ തർക്കങ്ങളും ലബനൻ അതിർത്തിയിലെ അസ്ഥിരതയും എണ്ണവിലയെ അടക്കം സ്വാധീനിക്കുന്നുണ്ട്. എന്നാൽ അമേരിക്കൻ ഡോളർ കരുത്താർജിച്ചതും ലോകരാഷ്ട്രങ്ങൾ പലിശ നിരക്കിൽ വരുത്തിയ മാറ്റങ്ങളും നിലവിൽ വില കുറയാൻ കാരണമായിട്ടുണ്ട്. എങ്കിലും പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ വഷളായാൽ വിപണിയിലെ മാറ്റം എങ്ങിനെയാകുമെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com