കോന്നി കൊക്കാത്തോട് അള്ളുങ്കലിൽ കാട്ടു തീ തടയാൻ വനത്തിൽ ജോലിയ്ക്ക് പോയ മൂന്നു പേര്‍ക്ക് കാട്ടു തേനീച്ചയുടെ കുത്തേറ്റു. കൊക്കാത്തോട് അള്ളുങ്കൽ ജോസഫ് (70) , വിജയൻ പിള്ള (60),ശോഭന (58) എന്നിവരെയാണ് തേനീച്ച കുത്തിയത് .
മൂന്ന് പേരെയും വന പാലകര്‍ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചു . ശോഭനയ്ക്ക് ആണ് വലിയ രീതിയില്‍ കുത്ത് കൊണ്ടത് .മൂന്ന് പേരും വനം വകുപ്പിന്റെ താത്കാലിക വാച്ചർമാരാണ്.
വനത്തില്‍ കാട്ടു തീ കയറാതെ ഇരിക്കാന്‍ ഉള്ള കാട് തെളിയിക്കല്‍ വിവിധ മേഖലയില്‍ നടന്നു വരികയാണ് .കാട് തെളിയിക്കുന്നതിന് ഇടയില്‍ തേനീച്ച കൂട് ഇളകി . ഇതില്‍ നിന്നും പറന്നുയര്‍ന്ന തേനീച്ചകള്‍ ആണ് ഇവരെ കുത്തിയത് .



