കേരളത്തിൽ 52 ദിവസം നീളുന്ന ട്രോളിങ് നിരോധനം ജൂൺ 9 മുതൽ ആരംഭിക്കും. ജൂലൈ 31 അർധരാത്രി വരെ ട്രോളിങ് നിരോധനം തുടരും. തീരത്തുനിന്ന് 22 കിലോമീറ്റര്‍ ദൂരം മീന്‍പിടിത്തം അനുവദിക്കില്ല. ട്രോളിങ് നിരോധന കാലയളവിൽ മത്സ്യ തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കും.
52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിങ് നിരോധത്തിന് തയ്യാറെടുക്കുകയാണ് തീരദേശം.ജൂൺ ഒമ്പതിന് അർധരാത്രി 12 മണിക്ക് നിലവിൽ വരുന്ന ട്രോളിങ് നിരോധനം ജൂലൈ 31 അർധരാത്രി 12 മണി വരെ നീളും. തീരത്ത് നിന്ന് 22 കിലോ മീറ്റർ ദൂരത്തിൽ മീൻ പിടിത്തം അനുവദിക്കില്ല.
നിരോധനകാലയളവില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വള്ളമേ അനുവദിക്കുകയുള്ളൂ. യന്ത്രവൽകൃത ബോട്ടുകളിലെ മത്സ്യബന്ധനവും പൂർണമായും നിരോധിക്കും . മാത്രമല്ല നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും.ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് ഇതരസംസ്ഥാന ബോട്ടുകൾ കേരളതീരം വിട്ടുപോകുന്നതിനും നിർദേശം നൽകിട്ടുണ്ട്.ട്രോളിങ് നിരോധന കാലയളവിൽ മത്സ്യ തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കും.
എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തിക്കും.കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഫിഷറീസ് വകുപ്പ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പൊലീസ് എന്നിവയുടെ സേവനം ഉറപ്പാക്കും. ട്രോളിങ് നിരോധനത്തിലൂടെ മീന്‍ സമ്പത്ത് വര്‍ധിപ്പിക്കാനും തൊഴിലാളികളുടെ വരുമാനമാര്‍ഗം ഉറപ്പാക്കാനും സാധിക്കുമെന്നാണ് കരുതുന്നത്.